യുഎഇയില്‍ കുതിച്ചുയര്‍ന്ന് ഇന്ധനവില; ഏപ്രില്‍ മാസത്തേക്കുള്ള പുതിയ നിരക്ക് പ്രാബല്യത്തില്‍
അബൂദബി: (www.kasargodvartha.com 04.03.2022) യുഎഇയിലെ ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഏപ്രില്‍ മാസത്തേക്കുള്ള പുതിയ നിരക്ക് വെള്ളിയാഴ്ചയാണ് പ്രാബല്യത്തില്‍ വന്നത്. പെട്രോളിന് 16%വും ഡീസലിന് 26%വും വില വര്‍ധിച്ചു. ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും വര്‍ധന രേഖപ്പെടുത്തുന്നത്.
പെട്രോളിന് 51 ഫില്‍സും ഡീസലിന് 83 ഫില്‍സുമാണ് വര്‍ധിച്ചത്. ഡീസല്‍ ലീറ്ററിന് 4 ദിര്‍ഹം കടക്കുന്നതും ഇതാദ്യം. ഇതനുസരിച്ച് ഫുള്‍ ടാങ്ക് പെട്രോള്‍/ഡീസല്‍ അടിക്കാന്‍ മാര്‍ചിനെക്കാള്‍ 30 ദിര്‍ഹം (620 രൂപ) അധികം നല്‍കേണ്ടിവരും.
പുതുക്കിയ നിരക്ക്: (പഴയ നിരക്ക് ബ്രാകറ്റില്‍). സൂപര്‍ 98 പെട്രോള്‍ ലിറ്ററിന് 3.74 ദിര്‍ഹം (3.23), സ്‌പെഷ്യല്‍ 95 ലിറ്ററിന് 3.62 ദിര്‍ഹം (3.12). ഇപ്ലസ്: 3.55 ദിര്‍ഹം (3.05). ഡീസല്‍ 4.02 ദിര്‍ഹം (3.19). രാജ്യാന്തര എണ്ണവില വര്‍ധനയാണ് പ്രാദേശിക വിപണിയില്‍ പ്രതിഫലിച്ചത്.