Arrested | യുഎഇയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടന്ന സംഭവം; 2 പേര്‍ അറസ്റ്റില്‍
റാസല്‍ഖൈമ: (www.kasargodvartha.com) യുഎഇയിലെ റാസല്‍ഖൈമയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടന്ന സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഫ്രികന്‍ വംശജരാണ് അറസ്റ്റിലായത്. രാത്രികാലങ്ങളിലാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. കടയുടെ വാതിലുകളും മറ്റും തകര്‍ത്ത് അകത്ത് കയറിയാണ് കവര്‍ച നടത്തിയതെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ ഓപറേഷന്‍ റൂമിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഉടന്‍ പ്രത്യേക സംഘം രൂപവൽകരിച്ച് അന്വേഷണമാരംഭിക്കുകയായിരുന്നു. റെകോര്‍ഡ് സമയത്തിനുള്ളില്‍ പ്രതികളെ പിടികൂടാന്‍ സംഘത്തിന് സാധിച്ചു. മോഷണം നടത്താനുപയോഗിച്ച ആയുധങ്ങളെല്ലാം പിടിച്ചെടുത്തു. പ്രതികളെ പബ്ലിക് പ്രോസിക്യൂടര്‍ ഓഫീസിന് കൈമാറി.
Keywords: News, Gulf, World, UAE, Police, Crime, Robbery, UAE: Police arrest two in record time for robbing stores.