city-gold-ad-for-blogger

Plastic Ban | അജ്മാനില്‍ അടുത്ത വര്‍ഷം മുതല്‍ പ്ലാസ്റ്റിക് ബാഗ് നിരോധനം പ്രാബല്യത്തില്‍ വരും

അജ്മാന്‍: (www.kasargodvartha.com) അജ്മാനില്‍ അടുത്ത വര്‍ഷം മുതല്‍ പ്ലാസ്റ്റിക് ബാഗ് നിരോധനം പ്രാബല്യത്തില്‍ വരും. മുനിസിപാലിറ്റി ആന്‍ഡ് പ്ലാനിങ് ഡിപാര്‍ട്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. പ്ലാസ്റ്റിക് ബാഗ് ഫ്രീ ഡേ പദ്ധതിയുടെ ഭാഗമായി എല്ലാ വര്‍ഷവും മെയ് 16 ന് വാണിജ്യ സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതില്‍ നിരോധനം എമിറേറ്റില്‍ നടക്കുന്നുണ്ട്.

300 വാണിജ്യസ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് കാര്‍ബണ്‍ ഉദ്വമനത്തില്‍ ഈ വര്‍ഷം 62 ശതമാനം വിജയം നേടിയതായി ക്യാംപയിനില്‍ വ്യക്തമായതായി പബ്ലിക് ഹെല്‍ത് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെക്ടര്‍ എക്‌സിക്യൂടീവ് ഡയറക്ടര്‍ ഖാലിദ് അല്‍ ഹൊസാനി പറഞ്ഞു. ഇത് 39,500 കിലോ ഗ്രാം കാര്‍ബണ്‍ഡയോക്‌സൈഡ് പുറംന്തള്ളുന്നതിനും മാലിന്യ നിര്‍മാര്‍ജനത്തിനും തുല്യമാണ്. 2,19,000 പ്ലാസ്റ്റിക് ബാഗുകള്‍ കുറയ്ക്കാന്‍ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Plastic Ban | അജ്മാനില്‍ അടുത്ത വര്‍ഷം മുതല്‍ പ്ലാസ്റ്റിക് ബാഗ് നിരോധനം പ്രാബല്യത്തില്‍ വരും

അതേസമയം, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ബദലുകളും അവയുടെ സുസ്ഥിരതയും കണ്ടെത്താന്‍ വകുപ്പ് പഠനം നടത്തി വരികയാണെന്ന് അല്‍ ഹൊസാനി പറഞ്ഞു. പ്ലാസ്റ്റിക് ബാഗുകള്‍ കുറയ്ക്കുന്നതിനുള്ള എല്ലാ പരിഹാരങ്ങളും അവതരിപ്പിക്കുമെന്നും തങ്ങളുടെ അനുഭവങ്ങള്‍ അയല്‍ എമിറേറ്റുകളുമായും മറ്റ് രാജ്യങ്ങളുമായും പങ്കിടുമെന്നും കൂട്ടിച്ചേര്‍ത്തു.

Keywords:  Ajman, News, Gulf, World, Top-Headlines, Plastic, Say-no-to-Plastic, Ban, Plastic bags to be banned in Ajman from 2023.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia