യുഎഇ ദേശീയ ദിനാഘോഷ പരിപാടികള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍
Nov 28, 2011, 12:00 IST
ദുബായ്: യുഎഇയുടെ 40-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെഎംസിസി സംഘടിപ്പിക്കുന്ന വിവിധ ആഘോഷ പരിപാടികളുടെ വീഡിയോ ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍. പരിപാടികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക് വീക്ഷിക്കുവാന്‍ പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഫെയ്‌സ് ബുക്കിലും, ട്വിറ്ററിലും, യുട്യൂബിലും രജിസ്റ്റര്‍ ചെയ്തതായി യുഎഇ ദേശീയ ദിനാഘോഷ പരിപാടി ഐ.ടി വിഭാഗം ഭാരവാഹികളായ ഹനീഫ് കല്‍മട്ട, സലാം കന്യപ്പാടി എന്നിവര്‍ അറിയിച്ചു.
രജിസ്റ്റര്‍ ചെയ്ത ആഴ്ചകളില്‍ തന്നെ വിവിധ രാജ്യങ്ങളിലെ മന്ത്രിമാര്‍, അറബ് പ്രമുഖര്‍, മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക നായകര്‍ ഉള്‍പ്പെടെയുള്ള നാലായിരത്തോളം പേര്‍ അംഗങ്ങളായിട്ടുണ്ടെന്നും Dubai Kmcc uaenational day celebration എന്ന ഐഡി സെര്‍ച്ച് ചെയ്ത് ഇതില്‍ അംഗമാകാന്‍ സാധിക്കുന്നതാണെന്നും കുടുതല്‍ വിവരങ്ങള്‍ക്ക് Hanif kalmata@gmail.com, Salam kanayappady@gmail.com എന്ന ഇ മെയില്‍ ഐഡിയിലോ ബന്ധപ്പെടാവുന്നതാണ്.
Keywords: UAE, Nationalday Celabrations,Social networks, Dubai, Gulf






