പ്രവാസികൾക്ക് ഉന്നതമായ ജീവിത നിലവാരം ഒരുക്കുന്ന അപൂർവ്വ രാജ്യമാണ് യുഎഇ: യഹ്യ തളങ്കര
● ദുബൈ കെഎംസിസി വിമൻസ് വിംഗ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷം യഹ്യ ഉദ്ഘാടനം ചെയ്തു.
● വനിതാ വിംഗിന്റെ സാമൂഹിക പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിൽ മാതൃകാപരമാണെന്ന് അഭിപ്രായപ്പെട്ടു.
● വിദ്യാഭ്യാസ പുരോഗതിയിൽ വനിതകളുടെ പങ്ക് സജീവമായി തുടരണമെന്ന് ആഹ്വാനം.
● ദുബൈ കെഎംസിസി വിമൻസ് വിങ് കാസർകോട് ജില്ലാ പ്രസിഡൻ്റ് റൈസാന നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു.
ദുബൈ: (KasargodVartha) മാനവികത, സഹിഷ്ണുത, സഹവർത്തിത്വം, സുരക്ഷ, പുരോഗതി എന്നീ മൂല്യങ്ങളെ ലോകത്തിന് മുന്നിൽ മാതൃകയായി കാട്ടിയ രാജ്യമാണ് യുഎഇ എന്ന് ദുബൈ കെ എം സി ഐ ജനറൽ സെക്രട്ടറി യഹ്യ തളങ്കര അഭിപ്രായപ്പെട്ടു.
യുഎഇയുടെ 54-ാം ദേശീയ ദിനം ഏതൊരു പ്രവാസിയുടെയും ഹൃദയത്തിൽ അതീവ പ്രാധാന്യമുള്ള ദിനമാണ്. തങ്ങൾ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഈ അനുഗ്രഹീത നാടിനോടുള്ള നന്ദിയും ആദരവും പുതുക്കുന്ന ദിനമാക്കി ദേശീയ ദിനത്തെ മാറ്റണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ കെ എം സി സി വിമൻസ് വിങ് കാസർകോട് ജില്ലാ കമ്മിറ്റി സബീൽ പാർക്കിൽ സംഘടിപ്പിച്ച ദേശീയ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യഹ്യ തളങ്കര. പ്രവാസികൾക്ക് ഉന്നതമായ ജീവിത നിലവാരം ഒരുക്കുകയും, മത-ഭാഷാ-വർഗ്ഗ ഭേദമില്ലാതെ എല്ലാവർക്കും ഒരേ സുരക്ഷയും അവസരങ്ങളും നൽകുകയും ചെയ്യുന്ന ലോകത്തിലെ അപൂർവ്വ രാജ്യമാണ് യുഎഇ. ഭരണാധികാരികളുടെ ദൂരദർശിയായ നേതൃത്വം തന്നെയാണ് ഈ രാജ്യത്തെ ലോകത്തിൻ്റെ മികച്ച രാജ്യങ്ങളിൽ ഒന്നാക്കി മാറ്റിയത് എന്നും അദ്ദേഹം പറഞ്ഞു.
ദുബൈ കെ എം സി സി വനിതാ വിംഗിൻ്റെ സാമൂഹിക പ്രവർത്തനങ്ങൾ പ്രവാസി മലയാളി സമൂഹത്തിൽ മാതൃകാപരമാണെന്നും, സമൂഹത്തിൻ്റെ ഭാവിയെ രൂപപ്പെടുത്തുന്നതിൽ വനിതകൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നത്തെ കേരളത്തിൽ വിദ്യാഭ്യാസ പുരോഗതിയിൽ വനിതകൾക്ക് സജീവമായ പങ്ക് ഉണ്ടെന്നും, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും കൂടുതൽ പ്രാധാന്യം നൽകി മുന്നേറാൻ സാധിക്കണം എന്നും യഹ്യ തളങ്കര കൂട്ടിച്ചേർത്തു.
ദുബൈ കെ എം സി സി വിമൻസ് വിങ് കാസർകോട് ജില്ലാ പ്രസിഡൻ്റ് റൈസാന നൂറുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹംസ തൊട്ടി, സെക്രട്ടറിമാരായ അഡ്വ ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, ജില്ലാ പ്രസിഡൻ്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടീ ആർ മേൽപറമ്പ്, ജില്ലാ ട്രെഷറർ ഡോക്ടർ ഇസ്മായിൽ, ജില്ല ഭാരവാഹികളായ സലാം തട്ടാൻചേരി, ഇസ്മായിൽ നാലാം വാതുക്കൽ, പി പി റഫീഖ് പടന്ന, ഹസ്സൈനാർ ബീജന്തടുക്ക, സുബൈർ അബ്ദുല്ല, ഹനീഫ ബാവ, ബഷീർ പാറപള്ളി, പീ ഡി നൂറുദ്ദീൻ, സിദ്ധീഖ് ചൗക്കി, ആസിഫ് ഹൊസങ്കടി, മണ്ഡലം പ്രധാന ഭാരവാഹികളായ ഇബ്രാഹിം ബേരിക, ഫൈസൽ പട്ടേൽ, ഖാലിദ് പാലക്കി, എ ജി എ റഹ്‌മാൻ, റാഷിദ് പടന്ന, സൈഫുദ്ധീൻ മൊഗ്രാൽ, സുഹൈൽ കോപ്പ, ഇ ബി അഹമ്മദ്, ചെടാക്കൽ, മുഹമ്മദ് തൃക്കരിപ്പൂർ, ഷാഫി ചെർക്കളം, റഷീദ് പൊന്നാനി, ഷകീൽ തുടങ്ങിയവർ പങ്കെടുത്തു.
വനിതാ കെ എം സി സി സംസ്ഥാന ഭാരവാഹികളായ റബിയ സത്താർ, അയിഷ മുഹമ്മദ്, റിയാന സലാം, ജില്ലാ നേതാക്കളായ സുഹ്‌റാബി യഹ്യ തളങ്കര, റൈസാന നൂറുദീൻ, അസ്മീറ ഷാഹ്‌സീൻ ചെർക്കളം, ഫാത്തിമ സലാം, ഫൗസിയ ഹനീഫ്, ഫാത്തിമ റഫീഖ്, നസീമ ഹനീഫ്, സബ്രീന യൂസഫ് ഷേണി, സമീന ആഷിഫ്, ഷഹ്രബാന, ഫാത്തിമ ഹനീഫ്, മൈനാസ് സൈഫ്, സരീന ജബാർ, സുമയ്യ സുബൈർ, ഇർഷാന, സുബൈദ അഹ്മദ്, താഹിറ ഹംസ തൊട്ടിയിൽ, ജമീല അഫ്ര എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി അസ്മീറ ഷാഹ്‌സീൻ ചെർക്കളം സ്വാഗതവും ട്രഷറർ ഫാത്തിമ സലാം നന്ദിയും പറഞ്ഞു.
യുഎഇ ദേശീയ ദിനാഘോഷ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ. ഷെയർ ചെയ്യുക.
Article Summary: Dubai KMCC General Secretary Yahya Thalangara praises UAE as a global model of humanity and tolerance.
#UAENationalDay #KMCC #Dubai #YahyaThalangara #GulfNews #ExpatLife






