യു.എ.ഇ. ദേശീയ ദിനാഘോഷം: 'വി ലവ് യു.എ.ഇ.' സംഘടിപ്പിച്ചു
Dec 5, 2012, 16:56 IST
അബുദാബി: അബുദാബി-കാസര്‍കോട് ജില്ല കെ.എം.സി.സി. വി ലവ് യു.എ.ഇ. എന്ന ലാബെലില്‍ അബുദാബി ഖാലിദിയ പാര്‍ക്കില്‍ സംഘടിപ്പിച്ച യു എ ഇ ദേശീയ ദിനാഘോഷം ചരിത്ര സംഭവമായി. അറബ്-മധ്യ-പൂര്‍വേഷ്യന്‍ നിരവധി കാണികള്‍ക്ക് കൗതുകം പകര്‍ന്നു കൊണ്ട് ഒപ്പന, കോല്‍ക്കളി തുടങ്ങിയ മാപ്പിള കലകളും, അഭ്യാസ പ്രകടനങ്ങളും, വിവിധങ്ങളായ കലാകായിക മത്സരങ്ങളും, വിനോദ വിജ്ഞാന സദസ്സുകളുമായി ഡിസംബര്‍ രണ്ട് രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചു വരെ പബ്ലിക് പാര്കിന്റെ സൗകര്യത്തില്‍ കെ എം സി സി യുടെ ദേശീയ ദിനാഘോഷം നീണ്ടു നിന്നു.
ജില്ല പ്രസിഡന്റ് പി കെ അഹമദ് ബല്ലാകടപ്പുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ സി സമീര്‍, അഷ്റഫ് കീഴൂര്‍, കെ എം സി മഹമൂദ്, മണ്ടിയന്‍ അബ്ദുര്‍ റഹ്മാന്, എ. ഹകീം ഹാജി, സി എച്ച് അഷ്റഫ്, പി കുഞ്ഞബ്ദുല്ല, ഹനീഫ് പടിഞ്ഞാര്‍മൂല, ശംസുദ്ധീന്‍ ആവിയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ഷാഫി സിയാറത്തിങ്കര സ്വാഗതവും, എം നിസാര്‍ നന്ദിയും പറഞ്ഞു.
Keywords: Abu Dhabi, UAE National Day, Celebratiom, KMCC, Malatalam news, Kerala news, Gulf, U.A.E.







