city-gold-ad-for-blogger

യു.എ.ഇ. ദേശീയ ദിനാഘോ­ഷം: 'വി ലവ് യു.എ.ഇ.' സം­ഘ­ടി­പ്പിച്ചു

യു.എ.ഇ. ദേശീയ ദിനാഘോ­ഷം: 'വി ലവ് യു.എ.ഇ.' സം­ഘ­ടി­പ്പിച്ചു

അബു­ദാബി: അബുദാബി-കാ­സര്‍­കോട് ജില്ല കെ.എം.സി.സി. വി ലവ് യു.എ.ഇ. എന്ന ലാബെലില്‍ അബുദാബി ഖാലിദിയ പാര്‍ക്കില്‍ സംഘടിപ്പിച്ച യു എ ഇ ദേശീയ ദിനാഘോഷം ച­രി­ത്ര സം­ഭ­വ­മായി. അ­റബ്-മ­ധ്യ-പൂര്‍­വേ­ഷ്യന്‍ നിരവധി കാണികള്‍ക്ക് കൗതുകം പകര്‍ന്നു കൊ­ണ്ട് ഒപ്പന, കോല്‍ക്കളി തുടങ്ങിയ മാപ്പിള കലകളും, അഭ്യാസ പ്രകടനങ്ങളും, വിവിധങ്ങളായ കലാകായിക മത്സരങ്ങളും, വിനോദ വിജ്ഞാന സദസ്സുകളുമായി ഡിസം­ബര്‍ രണ്ട് രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചു വരെ പബ്ലിക് പാര്‍കിന്റെ സൗകര്യത്തില്‍ കെ എം സി സി യുടെ ദേശീയ ദിനാഘോഷം നീണ്ടു നി­ന്നു.

ജില്ല പ്രസിഡന്റ്­ പി കെ അഹമദ് ബല്ലാകട­പ്പുറം അ­ധ്യ­ക്ഷ­ത വ­ഹിച്ചു. സംസ്ഥാന ട്രഷറര്‍ സി സമീര്‍, അഷ്‌­റഫ്­ കീഴൂര്‍, കെ എം സി മഹമൂദ്, മണ്ടിയന്‍ അ­ബ്ദുര്‍ റഹ്മാന്‍, എ. ഹകീം ഹാജി, സി എച്ച് അഷ്‌­റഫ്­, പി കു­ഞ്ഞ­ബ്ദുല്ല, ഹനീഫ് പ­ടിഞ്ഞാര്‍മൂല, ശംസുദ്ധീന്‍ ആവിയില്‍ തുടങ്ങി­യവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ഷാഫി സി­യാറത്തിങ്കര സ്വാഗതവും, എം നിസാര്‍ നന്ദിയും പറഞ്ഞു.

Keywords: Abu Dhabi, UAE National Day, Celebratiom, KMCC, Malatalam news, Kerala news, Gulf, U.A.E. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia