യുഎഇ ദേശീയ ദിനം: കാസര്‍കോട് ജില്ലാ കെഎംസിസി വിപുലമായി ആഘോഷിക്കും
Nov 20, 2016, 10:06 IST
അബുദാബി: (www.kasargodvartha.com 20.11.2016) യുഎഇ 45 ാമത് ദേശീയ ദിനം കാസര്‍കോട് ജില്ലാ കെഎംസിസി വിപുലമായി ആഘോഷിക്കും. ഇതിന്റെ ഭാഗമായി 'വി ലവ് യുഎഇ' സംഗമം ഡിസംബര്‍ ഒന്നിന് വ്യാഴാഴ്ച രാവിലെ മുതല്‍ ഖാലിദിയ പാര്‍ക്കില്‍ വെച്ച് നടത്താന്‍ അബുദാബി കാസര്‍കോട് ജില്ലാ കെഎംസിസി യോഗം തീരുമാനിച്ചു.
രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന വിവിധ കലാ-കായിക പരിപാടികള്‍ വൈകുന്നേരം അഞ്ചു മണി വരെ നീണ്ടു നില്‍ക്കും. മണ്ഡലാടിസ്ഥാനത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഫാമിലികള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക മത്സരങ്ങള്‍ ഉണ്ടായിരിക്കും. കെഎംസിസി പ്രവര്‍ത്തകര്‍ രാവിലെ തന്നെ എത്തിച്ചേര്‍ന്നു പേര് രജിസ്റ്റര്‍ ചെയേണ്ടതാണ്.
പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം കമ്മിറ്റി രൂപവത്കരിച്ചു. മുജീബ് മൊഗ്രാല്‍ (ചെയര്‍മാന്‍), അബ്ദുര്‍ റഹ് മാന്‍ പൊവ്വല്‍ (കണ്‍വീനര്‍), മെമ്പര്‍മാരായി സെഡ് എ മൊഗ്രാല്‍, ഹനീഫ് പടിഞ്ഞാര്‍മൂല, അനീസ് മാങ്ങാട്, ജാബിര്‍ തൃക്കരിപ്പൂര്‍, അഷ്‌റഫ് കീഴൂര്‍, ഷാഫി സിയാറത്തുങ്കര, ഇസ്മാഈല്‍ ഉദിനൂര്‍ എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി കെ അഹ് മദ് ബല്ലാകടപ്പുറം അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റഹ് മാന്‍ പൊവ്വല്‍, അബ്ദുര്‍ റഹ് മാന്‍ ചേക്കു ഹാജി, സുലൈമാന്‍ കാനക്കോട്, അബ്ദുല്‍ അസീസ് കീഴൂര്‍, ജാബിര്‍ തൃക്കരിപ്പൂര്‍, സാദാത്ത് തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍ സ്വാഗതവും സെക്രട്ടറി അനീസ് മാങ്ങാട് നന്ദിയും പറഞ്ഞു.