city-gold-ad-for-blogger

ദേശീയ ദിന ഘോഷയാത്രക്ക് അംഗീകാരം

ദേശീയ ദിന ഘോഷയാത്രക്ക് അംഗീകാരം
ദുബൈ: കഴിഞ്ഞ രണ്ടര പതിറ്റാണ്ടിന്റെ മത-വിദ്യാഭ്യസ, സാമൂഹിക, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ദുബൈ സഅദിയ്യക്കിത് അഭിമാന മുഹൂര്‍ത്തം. രാജ്യത്തിന്റെ 40-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ രണ്ടിന് നടത്താനിരുന്ന ഘോഷയാത്രക്ക് ദുബൈ ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചു. ദുബൈ ഖിസൈസ് 2ല്‍ ജാമിഅ: സഅദിയ്യ: അറബിയ്യ: ഇന്ത്യന്‍ സെന്ററിന്റെ
ആസ്ഥാനത്ത് നിന്ന് ഡിസംബര്‍ 2 വെള്ളിയാഴ്ച രാവിലെ 8.30ന് മദ്രസ്സ വിദ്യാര്‍ത്ഥകളുടെ ഘോഷയാത്ര ആരംഭിക്കും. രക്ഷിതാക്കളും പ്രവര്‍ത്തകരും ഘോഷയാത്രയെ അനുഗമിക്കും. ഘോഷയാത്ര നഗരം ചുററി ആസ്ഥാനത്ത് സമാപിക്കും. ശേഷം സഅദിയ്യ ഓഡിറേറാറിയത്തില്‍ ദേശീയ ദിനാഘോഷ സംഗമം
നടക്കും. സംഗമത്തില്‍ പ്രമുഖ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമ മേഖലകളിലെ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. ദേശ ഭാഷ വിത്യാസമന്യേലോക പ്രവാസി സമൂഹത്തിന് സ്വതന്ത്ര ജീവിതം തന്ന്
40-ാം ദേശീയ ദിനമാഘോഷിക്കുന്ന യു.എ.ഇ പ്രത്യേകിച്ചും മലയാളി സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വിളനിലമാണെന്നും ഈ ആഘോഷ വേള സമ്പന്നമാക്കേണ്ടത് പ്രവാസീ സമൂഹത്തിന്റെ ബാധ്യതയാണെന്നും ജാമിഅ:സഅദിയ്യ: അറബിയ്യ: ദുബൈ കമ്മിററി ദേശീയ ദിന സന്ദേശത്തില്‍ പറഞ്ഞു.

Keywords: UAE-National-day, Dubai, Celebration, Gulf, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia