city-gold-ad-for-blogger

Plant Mangroves | യുഎഇയില്‍ പരിസ്ഥിതി സൗഹൃദ പദ്ധതിക്ക് തുടക്കം; ലക്ഷ്യമിടുന്നത് 8 വര്‍ഷത്തിനകം 10 കോടി കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിക്കാന്‍; 2050 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം തുടച്ച് നീക്കും

അബൂദബി: (www.kasargodvartha.com) എട്ട് വര്‍ഷത്തിനുള്ളില്‍ 10 കോടി കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യുഎഇയില്‍ പരിസ്ഥിതി സൗഹൃദ പദ്ധതിക്ക് തുടക്കമായി. 2050 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കുന്നതിനായി പ്രഖ്യാപിച്ച റോഡ് മാപിലാണ് പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയം പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. നാഷനല്‍ കാര്‍ബണ്‍ സീക്വസ്ട്രേഷന്‍ പദ്ധതി 2030 ന്റെ ഭാഗമായാണ് കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിക്കുന്നത്. 

കണ്ടല്‍ വിത്തുകളും തൈകളും ഉല്‍പാദിപ്പിക്കുക, തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ വിത്തുകളും തൈകളും നടുക, നടീല്‍ സ്ഥലങ്ങള്‍ കണ്ടെത്തുക, കണ്ടല്‍ക്കാടുകള്‍ പിടിച്ചെടുക്കുന്ന കാര്‍ബണിന്റെ അളവ് നിരീക്ഷിക്കുക എന്നീ നാലു ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. അബൂദബിയിലെ ജുബൈല്‍ ദ്വീപില്‍ നടന്ന യുഎഇ കാലാവസ്ഥാ വ്യതിയാന കൗണ്‍സിലില്‍വച്ചാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. 

Plant Mangroves | യുഎഇയില്‍ പരിസ്ഥിതി സൗഹൃദ പദ്ധതിക്ക് തുടക്കം; ലക്ഷ്യമിടുന്നത് 8 വര്‍ഷത്തിനകം 10 കോടി കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിക്കാന്‍; 2050 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം തുടച്ച് നീക്കും


ജുബൈല്‍ പാര്‍കിലെ നട്ടുപിടിപ്പിച്ച കണ്ടല്‍കാടുകളിലൂടെ ഫീല്‍ഡ് ടൂര്‍ സംഘടിപ്പിച്ചാണ് കൗണ്‍സില്‍ അംഗങ്ങളുടെ ശ്രദ്ധ ക്ഷണിച്ചത്. പരിസ്ഥിതിയിലും കാലാവസ്ഥയിലും സംഭവിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ പ്രകൃതിയിലൂടെ തന്നെ പരിഹാരം കാണുകയാണ് ഉത്തമമായ മാര്‍ഗമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

Keywords: news,World,international,Gulf,Top-Headlines, UAE launches roadmap for National Carbon Sequestration Project

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia