കോവിഡ് ചികിത്സക്ക് വേണ്ട സാമഗ്രികൾക്ക് ഇറക്കുമതിത്തീരുവ ഒഴിവാക്കിയ സാഹചര്യത്തിൽ കേരളത്തിന് കൈത്താങ്ങ് നൽകാൻ പ്രവാസികൾ ഒരുമിക്കണമെന്ന് യുഎഇ കെഎംസിസി
May 10, 2021, 21:39 IST
ദുബൈ: (www.kasargodvartha.com 10.05.2021) കോവിഡ് ചികിത്സക്ക് വേണ്ട ഉപകരണങ്ങൾക്കും മരുന്നുകൾക്കും ഇറക്കുമതിത്തീരുവ പൂർണമായും ഒഴിവാക്കിയതായി കേന്ദ്രസർകാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇളവുകൾ പ്രയോജനപ്പെടുത്തി ആവുംവിധം സഹകരണം ഉറപ്പാക്കാൻ പ്രവാസി സംഘടനകളും പ്രവർത്തകരും മുന്നോട്ട് വരണമെന്ന് യു എ ഇ - കെഎംസിസി കേന്ദ്ര കമിറ്റി ജന. സെക്രടറി പി കെ അന്‍വര്‍ നഹ അഭ്യർഥിച്ചു.
വിദേശത്ത് നിന്ന് റെമിഡിസ്‌വീർ ഇഞ്ചക്ഷൻ, മെഡികൽ ഗ്രേഡ് ഓക്സിജൻ, ക്രയോജനിക് ടാങ്കുകൾ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എന്നിങ്ങനെ എല്ലാവിധ കോവിഡ് സാമഗ്രികൾക്കും തീരുവ ഇളവുണ്ട്. സംസ്ഥാന ഗവൺമെന്റുകൾക്കും റിലീഫ് പ്രവർത്തനങ്ങളിൽ ഏർപെട്ടിരിക്കുന്ന സംഘടനകൾക്കും ഇന്ത്യയിലെവിടേയും സൗജന്യമായി വിതരണം ചെയ്യുന്നതിനാണ് ഈ ഇളവുകൾ ലഭിക്കുന്നത്.
കെഎംസിസി ഈ ഇളവുകൾ ഉപയോഗിച്ച് കേരളത്തിലേക്ക് സഹായമെത്തിക്കാൻ സർകാർ ഏജൻസികളുമായി കൈകോർത്തു സാധന സാമഗ്രികൾ അയക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ തുണയായി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Gulf, News, UAE, KMCC, Dubai-KMCC, Kerala, COVID-19, Corona, Treatment, Helping hands, UAE KMCC urges expatriates to unite to lend a helping hand to Kerala.
< !- START disable copy paste -->