city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

UAE Jobs | യുഎഇയിൽ ജോലി അന്വേഷിക്കുകയാണോ? ഏറ്റവും കൂടുതൽ നിയമനങ്ങൾ ഈ മേഖലകളിലെന്ന് തൊഴിൽ മന്ത്രാലയം; സ്ത്രീകൾക്ക് കൂടുതൽ ജോലി സാധ്യതകൾ എവിടെയെന്നുമറിയാം; നിയമനങ്ങളിൽ രാജ്യത്ത് കഴിഞ്ഞ വർഷം 10 ശതമാനത്തിലധികം വളർച്ച!

ദുബൈ: (KasargodVartha) നിങ്ങൾ യുഎഇയിൽ ജോലി അന്വേഷിക്കുകയാണെങ്കിൽ, സന്തോഷവാർത്തയുണ്ട്, യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളി നിയമനത്തിൽ കഴിഞ്ഞ വർഷം 10 ശതമാനത്തിലധികം വളർച്ച ഉണ്ടായതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

UAE Jobs | യുഎഇയിൽ ജോലി അന്വേഷിക്കുകയാണോ? ഏറ്റവും കൂടുതൽ നിയമനങ്ങൾ ഈ മേഖലകളിലെന്ന് തൊഴിൽ മന്ത്രാലയം; സ്ത്രീകൾക്ക് കൂടുതൽ ജോലി സാധ്യതകൾ എവിടെയെന്നുമറിയാം; നിയമനങ്ങളിൽ രാജ്യത്ത് കഴിഞ്ഞ വർഷം 10 ശതമാനത്തിലധികം വളർച്ച!

കഴിഞ്ഞ വർഷം യുഎഇയുടെ തൊഴിൽ വിപണിയിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളിൽ 7.86 ശതമാനം വളർച്ചയുണ്ടായതോടെ വിദഗ്ധരായ പ്രൊഫഷണലുകളുടെ നിയമനവും വർധിച്ചു. മന്ത്രാലയം ഓൺലൈൻ പോർട്ടലിൽ പങ്കിടുന്ന വിശദാംശങ്ങൾ നിങ്ങൾക്ക് എവിടെയാണ് ജോലി ലഭിക്കാനുള്ള ഏറ്റവും നല്ല സാധ്യതയെന്ന് മനസിലാക്കാൻ സഹായകമായ വഴികാട്ടിയാകും.

2023 ൽ ഏറ്റവും കൂടുതൽ നിയമനങ്ങൾ

• ഐ ടി മേഖല - 77 ശതമാനം വളർച്ച

• പ്രൊഫഷണൽ, ശാസ്ത്രീയ, സാങ്കേതിക മേഖലകൾ - 30 ശതമാനം

• അഡ്മിനിസ്ട്രേറ്റീവ് ജോലികൾ - 30 ശതമാനം

• റിയൽ എസ്റ്റേറ്റ് - 26 ശതമാനം

• കൃഷിയും മത്സ്യബന്ധനവും - 19 ശതമാനം

സ്ത്രീകളുടെ നിയമനം

കഴിഞ്ഞ വർഷം സ്ത്രീകൾ ഏറ്റവും കൂടുതൽ നിയമനം നേടിയ മേഖലകളും മന്ത്രാലയം പട്ടികപ്പെടുത്തി:

1. സെയിൽസ് ആൻഡ് മാർക്കറ്റിംഗ്

2. ക്ലറിക്കൽ ജോലികൾ

3. ബ്യൂട്ടീഷ്യൻ, അനുബന്ധ ജോലികളും

4. ബിസിനസ് മേഖല, അഡ്മിനിസ്ട്രേഷൻ മാനേജർമാർ

5. കടയിലെ ജീവനക്കാർ

6. നഴ്സിംഗ്

7. അഡ്മിനിസ്ട്രേറ്റീവ്, സ്പെഷ്യലൈസ്ഡ് മേഖലകൾ

8. കോൾ സെൻ്റർ

9. ഫിനാൻസ് പ്രൊഫഷണലുകൾ

10. സെയിൽസ്മാൻ, മാർക്കറ്റിംഗ് ആൻഡ് ഡെവലപ്‌മെൻ്റ് മാനേജർമാർ

Keywords: News, World, Dubai, Women, Job, Nurse, Business, UAE job boom: Workforce soars 10%, IT jobs jump 77%, sales and marketing top sector for women.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia