യുഎഇയില്‍ നബിദിന അവധി ഒക്ടോബര്‍ 21ന്
അബൂദബി: (www.kasargodvartha.com 10.10.2021) യുഎഇയില്‍ നബിദിനം പ്രമാണിച്ച് പൊതുമേഖലക്ക് ഒക്ടോബര്‍ 21 വ്യാഴാഴ്ച അവധി. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇസ്ലാമിക് കലന്‍ഡറിലെ മൂന്നാം മാസമായ റബി ഉല്‍ അവ്വല്‍ 12-നാണ് പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജന്മദിനം.
പൊതു, സ്വകാര്യ മേഖലകള്‍ക്കായി രാജ്യം അവധിദിനങ്ങള്‍ ഏകീകൃതമാക്കിയതിനാല്‍ ഒക്ടോബര്‍ 21 മുതല്‍ യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും ഒരു നീണ്ട വാരാന്ത്യം ലഭിക്കും. ഒക്ടോബര്‍ 21 വ്യാഴം മുതല്‍ ഒക്ടോബര്‍ 23 ശനിയാഴ്ച വരെ അവധിദിനങ്ങള്‍ ലഭിച്ചേക്കാം. അതേസമയം സ്വകാര്യമേഖലയിലെ അവധിദിനങ്ങള്‍ മാനവ വിഭവശേഷി മന്ത്രാലയം സ്ഥിരീകരിക്കേണ്ടതുണ്ട്.
Keywords: Abudhabi, Gulf, World, Top-Headlines, Holiday, UAE, News, UAE: Holiday for Prophet Muhammad's birthday announced for public sector