Recognition | സന്നദ്ധസേവനത്തിന് കാസർകോട്ടുകാർക്ക് യുഎഇ സർക്കാരിന്റെ ഗോൾഡൻ വിസ; അനുമോദിച്ച് കെഎംസിസി
● മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി കോൺക്ലേവ് 24 പരിപാടി ഉദ്ഘാടനം ചെയ്തു.
● യുഎഇ സ്വദേശികൾക്കും വിദേശികൾക്കും നൽകുന്ന കരുതലും അംഗീകാരവും ഈ രാജ്യത്തിന്റെ മാനവികതയാണ് പ്രകടമാകുന്നത്.
● ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു.
ദുബൈ: (KasargodVartha) യുഎഇ ഗവൺമെന്റുകൾക്ക് കീഴിലുള്ള വിവിധ ക്ലബുകളും അസോസിയേഷനുകളും നടത്തുന്ന പരിപാടികളിൽ സന്നദ്ധ പ്രവർത്തനം നടത്തി 500 മണിക്കൂർ സേവനമെന്ന മഹത്തായൊരു ലക്ഷ്യം പൂർത്തീകരിച്ചു യുഎഇ ഗവണ്മെന്റിന്റെ ഗോൾഡൻ വിസക്ക് അർഹത നേടിയ കാസർകോട് ജില്ലയിലെ ആറ് പേർക്ക് കെഎംസിസിയുടെ അനുമോദനം.
ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി അബു ഹൈൽ കെഎംസിസി പിഎ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യൂണിറ്റി കോൺക്ലേവ് 24 പരിപാടിയിലായിരുന്നു അനുമോദനം. മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു.
യുഎഇ സർക്കാർ വളണ്ടിയർ സേവനം നൽകുന്നവർക്ക് ഗോൾഡൻ വിസ നൽകി ആദരിക്കുന്ന നടപടി, മനുഷ്യസ്നേഹത്തിനും സേവന മനോഭാവത്തിനും നൽകുന്ന മഹത്തായ അംഗീകാരമാണെന്ന് കല്ലട്ര മാഹിൻ ഹാജി അഭിപ്രായപ്പെട്ടു.
യുഎഇ സ്വദേശികൾക്കും വിദേശികൾക്കും നൽകുന്ന കരുതലും അംഗീകാരവും ഈ രാജ്യത്തിന്റെ മാനവികതയാണ് പ്രകടമാകുന്നത്. വളണ്ടിയർ സേവനം നൽകുന്നവരുടെ അർപ്പണബോധവും ആത്മാർത്ഥതയും ഉയർത്തിക്കൊണ്ടുവരാൻ ഇത്തരം നയങ്ങൾ വലിയ പ്രേരണയാണ്. സമൂഹത്തെ പരസ്പര സഹകരണത്തിലേക്ക് നയിക്കുന്ന യുഎഇയുടെ പദ്ധതികൾ ലോകത്തിന് തന്നെ മാതൃകയാണെന്നും മാഹിൻ ഹാജി കൂട്ടിച്ചേർത്തു.
ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഗോൾഡൻ വിസയ്ക്ക് അർഹരായ കെഎംസിസി നേതാക്കളായ മഞ്ചേശ്വരം പ്രസിഡന്റ് ഇബ്രാഹിം ബേരിക്ക, മണ്ഡലം വൈസ് പ്രസിഡന്റ് യൂസഫ് ഷേണി എന്നിവരെ ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഷാൾ അണിയിച്ചു അനുമോദിച്ചു.
ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി വളണ്ടിയർ വിങ്ങിന്റെ നേതൃത്വത്തിൽ പേസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ മഴക്കെടുതിമൂലം കഷ്ടത അനുഭവിക്കുന്നവർക്കിടയിൽ വളണ്ടിയർ സേവനം നടത്തിയ ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായിൽ നാലാംവാതുക്കലിന് പിഎ ഇബ്രാഹിം ഹാജി മെമ്മോറിയൽ ഗാലന്ററി അവാർഡ് സമ്മാനിച്ചു.
മഴക്കെടുതിയിൽ സഹായകമായ ഇസ്മായിൽ നാലാംവാതുക്കലിന് ഗാലന്ററി അവാർഡ്
ദുബായ് കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി വളണ്ടിയർ വിങ്ങിന്റെ നേതൃത്വത്തിൽ പേസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ മഴക്കെടുതിയിൽ കഷ്ടത അനുഭവിക്കുന്നവർക്കിടയിൽ വളണ്ടിയർ സേവനം നടത്തിയ ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായിൽ നാലാംവാതുക്കലിന് പി എ ഇബ്രാഹിം ഹാജി മെമ്മോറിയൽ ഗാലന്ററി അവാർഡ് സമ്മാനിച്ചു.ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ. ഇ. എബക്കർ, വൺഫോർ അബ്ദുൽ റഹിമാൻ, ദുബായ് കെഎംസിസി ആക്ടിംഗ് ജനറൽ സെക്രട്ടറി പി.വിനാസർ, സംസ്ഥാന ഭാരവാഹികളായ അഡ്വ ഇബ്രാഹിംഖലിൽ, അഫ്സൽ മെട്ടമ്മൽ, ലീഗ് നേതാക്കളായ കെ.എം ബഷീർ തൊട്ടാൻ, കെ.ബി എം ഷരീഫ്, സാലി പൈവളിക, എം എച്ച് മുഹമ്മദ് കുഞ്ഞി, അൻവർ കോളിയടുക്കം, ഹനീഫമരവയൽ, ഹനീഫ് കോളിയടുക്കം, ജില്ലാ കെഎംസിസി ഭാരവാഹികളായ സി എച്ച് നുറുദ്ദീൻ, ഇസ്മായിൽ നാലാം വാതുക്കൽ, ഹനീഫ് ഭാവ, മൊയ്തീൻ അബ്ബ, സുബൈർ അബ്ദുല്ല, ഹസൈനാർ ബിയന്തടുക്ക, അഷറഫ് ബായാർ, ഫൈസൽ മുഹ്സിൻ തളങ്കര, ആസിഫ് ഹൊസങ്കടി, മണ്ഡലം പ്രാധാന ഭാരവാഹികളായ എജി എ റഹ്മാൻ, ഖാലിദ് പാലക്കി, റഫീഖ് മാങ്ങാട്, ഫൈസൽ പട്ടേൽ, ഇബ്രാഹിംബേരിക്ക, റാഷിദ് പടന്ന, അഷറഫ് ബച്ചൻ, ഉബൈദ് ഉദുമ, ഹസ്ക്കർ ചൂരി, സൈഫുദിൻ മൊഗ്രാൽ തുടങ്ങിയവർ പങ്കെടുത്തു. സുഹൈർ അസ്ഹരി പള്ളങ്കോട് പ്രാർത്ഥനയും ജില്ലാ സെക്രട്ടറി പിഡി നൂറുദീൻ നന്ദിയും പറഞ്ഞു.
#GoldenVisa #KasargodVolunteers #KMCC #UAE #CommunityService #Recognition