അബൂദബിയില്‍ പെരുന്നാള്‍ ആഘോഷത്തിന് 10 പേരില്‍ കൂടുതല്‍ ഒത്തുചേര്‍ന്നാല്‍ കനത്ത പിഴ
May 12, 2021, 16:08 IST
അബൂദബി: (www.kasargodvartha.com 12.05.2021) അബൂദബിയില്‍ പെരുന്നാള്‍ ആഘോഷത്തിന് 10 പേരില്‍ കൂടുതല്‍ ഒത്തുചേര്‍ന്നാല്‍ കനത്ത പിഴ. ഒത്തുചേരാന്‍ ആഹ്വാനം ചെയ്യുന്നവര്‍ 10,000 ദിര്‍ഹമും (2 ലക്ഷം രൂപ) പങ്കെടുക്കുന്നവര്‍ 5000 ദിര്‍ഹമും (1 ലക്ഷം രൂപ) പിഴ അടയ്ക്കണം. നിബന്ധനകളോടെ പരമാവധി ഏഴ് മുതല്‍ 10 വരെ ആളുകള്‍ക്ക് മാത്രമേ ഒത്തുചേരാന്‍ പാടുള്ളൂ.
മാസ്‌ക് ധരിക്കുകയും രണ്ട് മീറ്റര്‍ അകലം പാലിക്കുകയും വേണം. പൊതു, സ്വകാര്യ സ്ഥലങ്ങളിലും കൃഷിയിടങ്ങളിലും ഒത്തുചേരുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. ആഘോഷവും ഒത്തുചേരലും ഓണ്‍ലൈനില്‍ മാത്രമാക്കണമെന്നും അഭ്യര്‍ഥിച്ചു. അതേസമയം നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന വ്യാപകമാക്കും.
Keywords: Abudhabi, News, Gulf, World, Top-Headlines, Fine, Mask, UAE: Fines announced for gatherings during Eid Al Fitr 2021