city-gold-ad-for-blogger

Golden Visa | ദുബൈയില്‍ ഇമാമുമാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കാന്‍ തീരുമാനം

ദുബൈ: (www.kasargodvartha.com) ഇമാമുമാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കാന്‍ തീരുമാനിച്ചു. ജോലിയില്‍ 20 വര്‍ഷം പിന്നിട്ട ഇമാമുമാര്‍, മുഅദ്ദിന്‍, ഇസ്ലാമിക പ്രഭാഷകര്‍ എന്നിവര്‍ക്കാണ് 10 വര്‍ഷത്തെ വിസ നല്‍കുക. ഈദുല്‍ ഫിത്വറിന് മുന്നോടിയായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇസ്ലാം മത പഠന മേഖലയിലെ സംഭാവനകളും സഹിഷ്ണുതയുടെ മൂല്യങ്ങള്‍ പ്രചരിപ്പിച്ചതും പരിഗണിച്ച് ഇവര്‍ക്ക് സാമ്പത്തിക പാരിതോഷികം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ ദുബൈയില്‍ ഔഖാഫിന് കീഴിലും മറ്റും പ്രവര്‍ത്തിക്കുന്ന നിരവധി മലയാളി പണ്ഡിതര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.

Golden Visa | ദുബൈയില്‍ ഇമാമുമാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കാന്‍ തീരുമാനം

ഇമാമുമാര്‍, മുഅദ്ദിന്‍, ഇസ്ലാമിക പ്രഭാഷകര്‍ എന്നിവര്‍ക്ക് പെരുന്നാള്‍ പ്രമാണിച്ച് പ്രത്യേക ബോണസും പാരിതോഷികങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്ലാമിക മൂല്യങ്ങളുടെ പ്രചാരണത്തിന് പുറമെ സഹിഷ്ണുതാമൂല്യങ്ങളുടെ പ്രചാരണത്തിന് കൂടി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഇവര്‍ക്ക് പാരിതോഷികം നല്‍കുക.

Keywords:  Dubai, News, Gulf, World, Top-Headlines, Job, UAE, Golden Visa, Imams, UAE: Dubai grants Golden Visa to imams.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia