city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു എ ഇയില്‍ സിവില്‍ കേസില്‍പെട്ട് ഇനി ഇന്ത്യയിലേക്ക് മുങ്ങാമെന്ന് കരുതേണ്ട; പിടിവീഴും, യു എ ഇയിലെ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ ഇനി ഇന്ത്യയിലും ബാധകം

ദുബൈ: (www.kasargodvartha.com 20.01.2020) യു എ ഇയില്‍ സിവില്‍ കേസില്‍പെട്ട് ഇനി ഇന്ത്യയിലേക്ക് മുങ്ങാമെന്ന് കരുതേണ്ട. പിടിവീഴുമെന്ന് ഉറപ്പ്. യു എ ഇയിലെ സിവില്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ ഇനി ഇന്ത്യയിലും ബാധകമായിരിക്കും. ജനുവരി 17 ന് ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ 20 വര്‍ഷം പഴക്കമുള്ള ഉഭയകക്ഷി ജുഡീഷ്യല്‍ സഹകരണ ഉടമ്പടി പ്രാബല്യത്തില്‍ വരും. പുനഃപരിശോധിക്കാതെ തന്നെയായിരിക്കും ഇന്ത്യയിലും വിധി നടപ്പാക്കുക.

ലോണില്‍ വീഴ്ച വരുത്തല്‍, ചെക്ക് ബൗണ്‍സ് ആകുക തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങളും വിവാഹമോചനം ഉള്‍പെടെയുള്ള കേസുകളുമാണ് പരിധിയില്‍ വരിക. കേസില്‍ പ്രതിയായതിനു ശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെട്ടാല്‍ പിടികൂടാനുള്ള നിയമപരമായുള്ള നടപടികള്‍ ലഘുവായിരിക്കും. ഇന്ത്യയിലെ ജില്ലാ കോടതികളുടെ വിധിയായാണ് യു എ ഇയിലെ സിവില്‍ കോടതിയുടെ വിധികള്‍ പരിഗണിക്കപ്പെടുക. കക്ഷികള്‍ ഇന്ത്യയിലെ കോടതി മുഖാന്തിരം യു എ ഇ കോടതിവിധികളുടെ എക്‌സിക്യൂഷന്‍ നല്‍കിയാല്‍ മതിയാകും.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ നേരത്തെ കക്ഷികള്‍ നാട്ടിലെ കോടതികളില്‍ പുതിയ ഹര്‍ജി നല്‍കി വിചാരണ നടത്തണമായിരുന്നു. എന്നാല്‍ പുതിയ വിജ്ഞാപനത്തോടെ വിധി നേരിട്ട് തന്നെ നാട്ടില്‍ നടപ്പാക്കി കിട്ടാന്‍ കക്ഷികള്‍ക്ക് അവസരം ലഭിക്കും. ഫെഡറല്‍ സുപ്രീം കോടതി, അബുദാബി, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളിലെ ഫെഡറല്‍, ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ആന്‍ഡ് അപ്പീല്‍സ് കോടതികള്‍, അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്‌മെന്റ്, ദുബൈ കോടതികള്‍, റാസല്‍ ഖൈമ നീതിന്യായ വകുപ്പ്, അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് കോടതി, ദുബൈ അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രം തുടങ്ങിയവയുടെ വിധികളാണ് നാട്ടില്‍ നടപ്പാക്കാന്‍ കഴിയുക.

യു എ ഇയില്‍ സിവില്‍ കേസില്‍പെട്ട് ഇനി ഇന്ത്യയിലേക്ക് മുങ്ങാമെന്ന് കരുതേണ്ട; പിടിവീഴും, യു എ ഇയിലെ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ ഇനി ഇന്ത്യയിലും ബാധകം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai, World, Gulf, Top-Headlines, UAE, court, India, case, Government, UAE civil court verdicts against loan defaulters can be executed in India

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia