യു എ ഇ ചെമ്മനാട് മേഖല കെ എം സി സി 5 ബൈത്തുറഹ് മയും 100 പേര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയും പ്രഖ്യാപിച്ചു
Jan 10, 2016, 16:35 IST
ദുബൈ: (www.kasargodvartha.com 10/01/2016) യു എ ഇ, കെ എം സി സി ചെമ്മനാട് മേഖല കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം 'സ്‌നേഹസ്പര്‍ശം 2016' മികച്ച കാരുണ്യ പ്രവര്‍ത്തന പദ്ധതികളുടെ പ്രഖ്യാപനം കൊണ്ട് ശ്രദ്ധേയമായി. ദുബൈ ഖിസൈസിലുള്ള ഇന്ത്യന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ യു എ ഇ, കെ എം സി സി ചെമ്മനാട് മേഖല കമ്മിറ്റിയുടെ പ്രഥമ പദ്ധതികളായ അഞ്ച് ശിഹാബ് തങ്ങള്‍ ബൈത്തുറഹ് മയുടെയും 100 പേര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയുടെയും പ്രഖ്യപനങ്ങള്‍ നടത്തി.
യോഗം യു എ ഇ, കെ എം സി സി വൈസ് പ്രസിഡണ്ട് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ഖാദര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ബൈത്തുറഹ് മ ബ്രോഷര്‍ വ്യവസായ പ്രമുഖന്‍ ബഷീര്‍ പടിയത്ത് എം.എ നിസാറിന് നല്‍കിയും പെന്‍ഷന്‍ പദ്ധതിയുടെ ബ്രോഷര്‍ വ്യവസായി മുരളീധരന്‍ ബേവിഞ്ച അബ്ദുല്ലയ്ക്ക് നല്‍കിയും പ്രകാശനം ചെയ്തു. മേഖലാ കെ എം സി സി നല്‍കുന്ന മാഹിന്‍ ശംനാട് അവാര്‍ഡ് ഷാര്‍ജ കെ എം സി സി ജില്ലാ പ്രസിഡണ്ട് സക്കീര്‍ കുമ്പള പ്രഖ്യാപിച്ചു. ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ കാപ്പില്‍ കെ ബി എം ഷരീഫ് ഫണ്ട് ഉദ്ഘാടനം നടത്തി. അറബിക് കാലിയോഗ്രഫിയില്‍ ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡറായ കലീലുല്ലാഹ് ചെമ്മനാടിനെ യോഗത്തില്‍ ആദരിച്ചു.
ബഷീര്‍ ഇരിക്കൂര്‍, ഷാഫി ആലക്കോട്, സാജിദ് അബൂബക്കര്‍, ഹനീഫ് കല്‍മട്ട, റഫീഖ് മാങ്ങാട്, സത്താര്‍ ചെമ്മനാട്, നാസര്‍ പെരിയ, ഖാദര്‍ പാലോത്ത്, റൗഫ് ചെമ്മനാട്, ദുബൈ കെ എം സി സി വനിതാ വിംഗ് പ്രസിഡണ്ട് റീന സലീം, ട്രഷറര്‍ സഫിയ മൊയ്തീന്‍ പ്രസംഗിച്ചു. മുഹമ്മദ് ഫത്തീം ഖിറാഅത്ത് നടത്തി. പി കെ താഹ സ്വാഗതവും ശംസുദ്ദീന്‍ ചിറാക്കല്‍ നന്ദിയും പറഞ്ഞു.
Keywords: UAE Chemnad zone KMCC Baithurahma project announced, Kasaragod, Gulf, Chemnad KMCC, Baithurahma