ദുബൈ: (www.kasargodvartha.com 12/04/2015) യു.എ.ഇയിലുള്ള ചാത്തങ്കൈ നിവാസികളുടെ കൂട്ടായ്മ അബ്ദുര്‍ റഹ്മാന് കടാങ്കോടിന്റെ അധ്യക്ഷതയില്‍ ദുബൈ ചാത്തങ്കൈ ഹൗസില്‍ യൂസുഫ് അഹ്മദ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഭാരവാഹികളായി അബ്ദുര്‍ റഹ്മാന് കടാങ്കോട് (പ്രസിഡണ്ട്), ജനറല്‍ സെക്രട്ടറി അഹമദ് സി.എം, ട്രഷററായി അബ്ദുല്‍ ഖാദര്‍ എ.കെ, അബ്ദുര്‍ റഹ്മാന് അച്ചു എന്നിവരെ തെരഞ്ഞെടുത്തു.
 |
| അബ്ദുര്‍ റഹ്മാന് കടാങ്കോട് |
 |
| അഹമദ് സി.എം |
വൈസ് പ്രസിഡണ്ട്: അബ്ദുല്ല പി.കെ, ഷംസുദ്ദീന്. ജോ. സെക്രട്ടറിമാര്‍: മുഹമ്മദ് കുഞ്ഞി കട്ടക്കാല്‍, ഷംസുദ്ദീന് മാണി, അബ്ദുല്‍ ഖാദര്‍ കുന്നരിയത്ത്, നൗഷാദ് സി.എം, മനാഫ് സി.എം, നൗഷാദ് ഇബ്രാഹിം, ഹമീദ് മാണി. നാട്ടിലുള്ള ജമാഅത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ വേണ്ടുന്ന സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുക്കാന്‍ തീരുമാനമായി.
 |
| അബ്ദുല്‍ ഖാദര്‍ എ.ക |
ഉപദേശക സമിതി മെമ്പര്‍മാരായി ഷാഫി പോക്കര്, ഹുസൈന് കടാങ്കോട്, യൂസുഫ് അഹ് മദ്, ഇസ്മാഈല്‍ സി.കെ എന്നിവരെ തിരഞ്ഞെടുത്തു. ഇസ്മാഈല്‍ പി.കെ സ്വാഗതവും അബ്ദുല്‍ ഖാദര്‍ കുന്നരിയത്ത് നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords
: UAE, Jamaath-committee, Kasaragod, Kerala, Gulf, Chattangai, Kadangod.