കാസ്‌ക് ചേരങ്കൈ യു എ ഇ പ്രീമിയര്‍ ലീഗ് 20 ന് അജ്മാനില്‍
Oct 15, 2016, 09:17 IST
അജ്മാന്‍: (www.kasargodvartha.com 15/10/2016) കാസ്‌ക് യു എ ഇ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് 20 ന് അജ്മാന്‍ ഡോളര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ജാക്ക് ഫോഴ്‌സ്, എം സി സ്‌പോര്‍ട്ടിങ് ,ഫുള്‍സ്‌ളീവ് ഫൈറ്റേഴ്‌സ്, എ3 ദുബൈ, ദേര ഫ്‌ളവര്‍ സ്‌ട്രൈക്കേഴ്‌സ്, ബ്‌ളാക്ക് ജെറി എന്നീ ടീമുകള്‍ ലീഗില്‍ മാറ്റുരയ്ക്കും.
കാസ്‌ക് ചേരങ്കൈയുടെ നേതൃത്വത്തില്‍ ഇത് രണ്ടാം തവണയാണ് അജ്മാന്‍ ഡോളര്‍ സ്‌റ്റേഡിയം പ്രീമിയര്‍ ലീഗിന് വേദിയൊരുക്കുന്നത്. ക്രിക്കറ്റ് ഫെസ്റ്റിലേക്ക് നാട്ടില്‍ നിന്നും പറക്കാനൊരുങ്ങുകയാണ് ഓരു പറ്റം കാസ്‌ക് പ്രവര്‍ത്തകര്‍. യു എ ഇ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന് കാസ്‌ക് ചേരങ്കൈ കമ്മിറ്റി ആശംസകള്‍ നേര്‍ന്നു.
Keywords : UAE, Cricket Tournament, Sports, Gulf, Cherangai, CASC Cherangai.
Keywords : UAE, Cricket Tournament, Sports, Gulf, Cherangai, CASC Cherangai.