സാന്ത്വനം - 2015, കാരുണ്യ പദ്ധതിയുമായി യു.എ.ഇ ബെണ്ടിച്ചാല്‍ അസോസിയേഷന്‍
Dec 21, 2014, 17:33 IST
ദുബൈ: (www.kasargodvartha.com 21.12.2014) സാന്ത്വനം - 2015 കാരുണ്യ പദ്ധതിയുമായി യു.എ.ഇ ബെണ്ടിച്ചാല്‍ അസോസിയേഷന്‍. ബെണ്ടിച്ചാലിലെ നിര്‍ധനരായ 10 കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ പ്രതിമാസം വീട്ടിലെത്തിച്ചു നല്‍കുന്ന പദ്ധതിയാണ് സാന്ത്വനം 2015. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലേക്കാണ് പദ്ധതി.
'സാന്ത്വനം2015' ന്റെ ലോഗോ പ്രകാശനം ഉപദേശകസമിതി ചെയര്‍മാന്‍ ഡോക്ടര്‍ സയ്യിദ് മുഹമ്മദ് സമിതിയംഗം ടി.എം.എ.ഖാദര്‍ ഹാജിക്ക് നല്‍കി നിര്‍വഹിച്ചു. ഖാദിര്‍ ബെണ്ടിച്ചാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ടി.എം.എ ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു.
ബി.എം ആരിഫ്, ഖാദര്‍ പുറത്തവളപ്പില്‍, പുത്തൂര്‍ മൊയ്തീന്‍, ഹാരിസ് ബി.എ, മൊയ്തീന്‍ തൈവളപ്പില്‍, ആരിഫ് കനിയടുക്കം, മുഹമ്മദ് തൈവളപ്പില്‍, ഇസ്മാഈല്‍ ഒബീസ്, മുനീര്‍ തുരുത്തി, ഷംസീര്‍ ബാരിക്കാട്, റാഫി തൈവളപ്പില്‍, സദാഫ് തുരുത്തി തുടങ്ങിയവര്‍ സംസാരിച്ചു. ഹസന്‍കുട്ടി സ്വാഗതവും സഫാദ് തുരുത്തി നന്ദിയും പറഞ്ഞു.

Keywords : Kasaragod, Gulf, Committee, Family, Bendichal Association, Aid, UAE Bendichal association with new sandwanam project.