അമിതമായി കീടനാശിനി പ്രയോഗം: അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള പഴം, പച്ചക്കറിയിനങ്ങള്‍ക്ക് യു എ ഇ യില്‍ വിലക്ക്
Apr 25, 2017, 09:45 IST
ദുബൈ: (www.kasargodvartha.com 25.04.2017) അമിതമായി കീടനാശിനി പ്രയോഗിക്കുന്നതിനാല്‍ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള പഴം, പച്ചക്കറിയിനങ്ങള്‍ക്ക് യു എ ഇ യില്‍ വിലക്കേര്‍പ്പെടുത്തി. ഒമാന്‍, യെമൻ, ഈജിപ്ത്, ലെബനന്, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇനങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള നിയന്ത്രണം മേയ് 15മുതല്‍ നിലവില്‍ വരും.
യു എ ഇ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവുപ്രകാരം യെമനിൽ നിന്നുള്ള എല്ലാതരം പഴങ്ങള്‍ക്കും ഒമാനില്‍ നിന്നുള്ള കാരറ്റ്, ചീരയിനമായ വാട്ടര്‍ ക്രെസ് എന്നിവയും ഈജിപ്തില്‍ നിന്നുള്ള മുളക് ഇനങ്ങള്‍, ജോര്‍ദാനില്‍ നിന്നുള്ള വഴുതന, മുളക്, കാബേജ്, കോളിഫ്ലവർ, ലെറ്റിയൂസ്, സ്ക്വാഷ്, ബീന്‍സ്, ലെബനനിലെ ആപ്പിളുകള്‍ എന്നിവയ്ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ രാജ്യങ്ങളില്‍ നിന്നുള്ള മറ്റു ഇനങ്ങള്‍ ഭക്ഷ്യയോഗ്യമാണെന്ന് തെളിയിക്കുന്ന പരിശോധനാ റിപ്പോര്‍ട്ടുകള്‍ മേയ് 15ന് മുമ്പ് ഹാജരാക്കാനും മന്ത്രാലയം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
ബ്രിട്ടീഷ് കമ്മിഷന് ഫോര്‍ അക്രഡിറ്റേഷന്റെ അംഗീകാരമുള്ള ലാബുകളില്‍ പരിശോധന നടത്തിയ ശേഷമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേ സമയം നിരോധിക്കപ്പെട്ട വസ്തുക്കള്‍ കീടനാശിനി വിമുക്തമാണെന്ന് തെളിയിച്ചാല്‍ ഇവയ്ക്ക് വീണ്ടും ഇറക്കുമതി നടത്തുന്നതിനുള്ള അനുമതി ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഭക്ഷ്യവസ്തുക്കളിലെ രാസവസ്തുക്കള്‍ പൊതുജനാരോഗ്യത്തെയും പരിസ്ഥിതിയെയും ഒരുപോലെ ബാധിക്കുമെന്ന സാഹചര്യത്തില്‍ മത്സ്യമാംസയിനങ്ങളും എണ്ണ, അണ്ടി വര്‍ഗങ്ങളും രാജ്യത്ത് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: UAE bans import of Fruits and vegetables from five Countries
Keywords: UAE, Fruits, Vegetable, Food, Report, Ministry of Environment, Egypt, Oman, Apple, Country, Oil, Test, Pesticides.