Fuel Price | യുഎഇയില്‍ ഡിസംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു
ദുബൈ: (KasargodVartha) യുഎഇയില്‍ ഡിസംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഇന്ധനവില നിര്‍ണയ സമിതിയാണ് പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചത്. ഇത്തവണ നിരക്ക് വീണ്ടും കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് എട്ട് ഫില്‍സ് വരെയും ഡീസല്‍ ലിറ്ററിന് 23 ഫില്‍സ് വരെയുമാണ് കുറഞ്ഞത്. ഇപ്ലസ് പെട്രോളിനാണ് എട്ട് ഫില്‍സ് കുറയുക. സ്പെഷല്‍, സൂപര്‍ പെട്രോളുകള്‍ക്ക് ലിറ്ററിന് ഏഴ് ഫില്‍സാണ് കുറയുന്നത്.
സൂപര്‍ പെട്രോളിന്റെ വില 3.30 ദിര്‍ഹമില്‍ നിന്ന് 2.96 ദിര്‍ഹമായും സ്പെഷല്‍ പെട്രോളിന് 2.92 ദിര്‍ഹമില്‍നിന്ന് 2.85 ദിര്‍ഹമായും കുറഞ്ഞു. ഇപ്ലസിന്റെ നിരക്ക് 2.85 ദിര്‍ഹമില്‍നിന്ന് 2.77 ദിര്‍ഹമായാണ് കുറച്ചത്. ഡീസലിന് 23 ഫില്‍സ് കുറയുമ്പോള്‍ 3.42 ദിര്‍ഹം എന്ന നിരക്ക് 3.19 ദിര്‍ഹമായി കുറഞ്ഞു.
അതേസമയം അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയെ അടിസ്ഥാനമാക്കിയാണ് സമിതി ആഭ്യന്തര വിപണിയിലെ ഇന്ധനിരക്ക് നിശ്ചയിക്കുന്നത്.
Keywords: News, Gulf, World, gulf News, Business, World News, Top-Headlines, UAE, Fuel Price, Price, UAE announces decrease in fuel prices for December 2023.