യുഎഇയില്‍ 390 പേര്‍ക്ക് കൂടി കോവിഡ്; 80 പേര്‍ക്ക് കൂടി രോഗമുക്തി, 24 മണിക്കൂറിനിടെ 3 മരണം
Aug 23, 2020, 17:21 IST
അബൂദബി: (www.kasargodvartha.com 23.08.2020) യുഎഇയില്‍ ഞായറാഴ്ച 390 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 67,007 ആയി. രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 375 ആയി.
80 പേര്‍ക്ക് കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 58,488 ആയതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവില്‍ 8,144 പേരാണ് ചികിത്സയിലുള്ളത്.
Keywords: Abudhabi, News, Gulf, World, Covid-19, Treatment, Top-Headlines, UAE announces 390 new covid cases, 80 recoveries and 3 deaths