റാസല്‍ഖൈമയില്‍ കാര്‍ നിയന്ത്രംവിട്ട് മറിഞ്ഞ് അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
റാസല്‍ഖൈമ: (www.kasargodvartha.com 26.02.2021) റാസല്‍ഖൈമയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പതിനേഴും ഇരുപത്തിയെട്ടും വയസ് പ്രായമുള്ള സഹോദരങ്ങളാണ് അപകടത്തില്‍ മരിച്ചതെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു. എമിറേറ്റ്‌സ് ബൈപ്പാസ് റോഡില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടമായതോടെ കാര്‍ പലതവണ തലകീഴായി മറിയുകയായിരുന്നുവെന്ന് റാസല്‍ഖൈമ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്മദ് അല്‍ സാം അല്‍ നഖ്ബി വ്യക്തമാക്കി.
അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. സഹോദരങ്ങളിലൊരാള്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടാമനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചു. വാഹനം ഓടിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
Keywords: News, Gulf, World, Top-Headlines, Accident, Death, Police, Two brothers killed in Ras Al Khaimah road crash in UAE