city-gold-ad-for-blogger

മരണവീട്ടിൽ നിന്ന് മടങ്ങിയ സഹോദരങ്ങൾ സ്‌കൂടറിൽ ബസിടിച്ച് മരിച്ചു

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 19.03.2022) ബെൽതങ്ങാടി നന്ദിബെട്ടുവിൽ സ്കൂടർ യാത്രക്കാരായ സഹോദരങ്ങൾ കെ എസ് ആർ ടി സി ബസിടിച്ച് മരിച്ചു. ഉപ്പിനങ്ങാടി ഹീരെബൻഡാഡിയിലെ റിട. അധ്യാപകൻ അബ്ദുർ റസാഖിന്റെ മക്കളായ കജുതുബുദ്ദീൻ സ്വാദിഖ് (32), അനുജൻ ഹമ്മബ്ബ സിറാജ് (28) എന്നിവരാണ് മരിച്ചത്.
             
മരണവീട്ടിൽ നിന്ന് മടങ്ങിയ സഹോദരങ്ങൾ സ്‌കൂടറിൽ ബസിടിച്ച് മരിച്ചു

വേനൂരിൽ താമസിക്കുന്ന ജ്യേഷ്ഠ സഹോദരന്റെ നാലു വയസുള്ള മകൻ അസുഖത്തെത്തുടർന്ന് മരിച്ചിരുന്നു. ഖബറടക്കൽ ചടങ്ങുകൾ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

ഗൾഫിൽ ജോലി ചെയ്യുന്ന ഇരുവരും അഞ്ചു മാസം മുമ്പാണ് നാട്ടിൽ എത്തിയത്.

Keywords: News, Karnataka, Mangalore, Top-Headlines, Accident, Accidental Death, Brothers, Scooter, Bus, KSRTC-bus, Died, Gulf, Two brothers died in road accident.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia