city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യാത്രാവിലക്ക്: യു എ ഇയിൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നു; മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം: കെസെഫ്

ദുബൈ: (www.kasargodvartha.com 10.02.2021) കോവിഡ് കേസുകൾ വീണ്ടും വർധിച്ചതോടെ താൽകാലിക പ്രവേശന വിലക്കേർപ്പെടുത്തിയതിനാൽ സൗദി അറേബ്യ, കുവൈത് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കിടെ  യു എ ഇയിൽ കുടുങ്ങിയ പ്രവാസി മലയാളികൾ ദുരിതം അനുഭവിക്കുകയാണെന്ന് യുഎഇ യിലെ കാസർകോടൻ കൂട്ടായ്മയായ കെസെഫ്.

ഫെബ്രുവരി എഴ് മുതൽ രണ്ടാഴ്ചത്തേക്കാണ് വിദേശികൾക്ക് പ്രവേശന വിലക്കേർപ്പടുത്തിയത്. ഫെബ്രുവരി  രണ്ട് മുതൽ ഇന്ത്യ, യുഎഇ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയും അനിശ്ചിതകാല വിലക്കേർപ്പടുത്തി. മഹാമാരിയേൽപ്പിച്ച ആഘാതത്തിൽ നിന്ന് എങ്ങനെയും കരകയറാനുള്ള ശ്രമങ്ങൾക്കിടെ അപ്രതീക്ഷിതമായി വന്ന യാത്ര വിലക്ക് നൂറുകണക്കിന്  പ്രവാസി മലയാളികളെയാണ് ദുരിതത്തിലാക്കിയത്. ഭക്ഷണവും താമസവും തന്നെയാണ് കുടുതലാളുകളുടെയും പ്രശ്നമെന്നും കെസെഫ് ഭാരവാഹികൾ പറഞ്ഞു. 

യാത്രാവിലക്ക്: യു എ ഇയിൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നു; മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം: കെസെഫ്

മാസങ്ങളോളം നാട്ടിൽ ബാക്കിയായി ഒടുവിൽ നിവൃത്തിയില്ലാതെ 12000 റിയാൽ വരെ ചെലവാക്കി എൻട്രി പെർമിറ്റ് സംഘടിപ്പിച്ച പലരും കുടുങ്ങിയവരിലുണ്ട്. വിമാന ടിക്കറ്റ് ഇനത്തിൽ മാത്രം വൻതുക ചെലവാക്കിയവർക്ക് യുഎഇയിൽ തങ്ങുന്ന ഒരോ ദിവസവും വരുന്നത് അധികബാധ്യതയാണ്. ബുദ്ധിമുട്ടുകൾ നോർക അധികൃതരെ ബോധ്യപെടുത്തിയിട്ടുണ്ട്. ഇവർക്ക് സൗകര്യങ്ങൾ ഒരുക്കാൻ കേരള സർകാർ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും കെസെഫ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് കെസെഫ് ചെയർമാൻ മഹ് മൂദ് ബങ്കര, സെക്രടറി ജനറൽ മാധവൻ അണിഞ്ഞ, ട്രഷറർ അമീർ കല്ലട്ര, മീഡിയ കൺവീനർ ഹുസൈൻ പടിഞ്ഞാർ എന്നിവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

Keywords: World, News, Gulf, COVID-19, Ban, Travelling, Top-Headlines, Kasaragod, Corona, Pinarayi Vijayan, Travel ban: Malayalees stranded in UAE; CM should take immediate action: Kesef.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia