city-gold-ad-for-blogger

ടി.കെ.എം ബാവ മുസ്ലിയാര്‍ അനുസ്മരണം 4ന് രാത്രി ദുബൈ സുന്നി സെന്ററില്‍

ദുബൈ: (www.kasargodvartha.com 02/06/2015) ടി.കെ.എം ബാവ മുസ്ലിയാര്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസും നാലിന് രാത്രി ദുബൈ സുന്നി സെന്ററില്‍ നടക്കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും നേതൃത്വം നല്‍കുന്ന ദിക്ര്‍ ദുആ മജ്‌ലിസ്, ഖുര്‍ആന്‍ പാരായണം, മൗലീദ് സദസ്, അനുസ്മരണ പ്രഭാഷണം രാത്രി 10 മണിക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

ടി.കെ.എം ബാവ മുസ്ലിയാര്‍ അനുസ്മരണം 4ന് രാത്രി ദുബൈ സുന്നി സെന്ററില്‍അബ്ദുസ്സലാം ദാരിമി ആലംപാടി അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുല്‍ ഹക്കീം തങ്ങള്‍ ഉദ്യാവരം ആത്മീയ സദസിന് നേതൃത്വം നല്‍കും. ഷൗക്കത്തലി ഹുദവി, അബ്ദുല്‍ ഹക്കീം ഫൈസി, അബ്ദുല്‍ ഖാദര്‍ അസ് അദി, ഫൈസല്‍ റഹ് മാനി ബായാര്‍, ഇസ്ഹാഖ് ഹുദവി ഇര്‍ഷാദി ചെമ്പരിക്ക, അബ്ബാസ് ഹുദവി ഇര്‍ഷാദി ബേക്കല്‍, നൗഷാദ് ഫൈസി, മന്‍സൂര്‍ ഹുദവി ഇര്‍ഷാദി കളനാട്, റഷീദ് ഹുദവി ഇര്‍ഷാദി പള്ളിക്കര, സിദ്ദീഖ് ഫൈസി ഉപ്പള, മന്‍സൂര്‍ ഹുദവി ഇര്‍ഷാദി പള്ളത്തടുക്ക, കബീര്‍ അസ് അദി, മുജ്തബ ഹുദവി ഇര്‍ഷാദി നായമാര്‍മൂല, അനീസ് ഫൈസി, ബിലാല്‍ ഹുദവി തളങ്കര, ജവാദ് ഹുദവി, മന്‍സൂര്‍ ഹുദവി നീലേശ്വരം, ജാബിര്‍ ഹുദവി തുടങ്ങിയ മത - സാമൂഹിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.

ജീവിതത്തിലെ വിശുദ്ധി കൊണ്ടും, ഇസ്ലാമിക വീക്ഷണത്തിലെ കര്‍ശന നിലപാടുകളെ കൊണ്ടും, വിട്ടു വീഴ്ച ചെയ്യാത്ത ആദര്‍ശ ധീരതയെ കൊണ്ടും മൂന്ന് പതിറ്റാണ്ട് കാലം ഒരു വലിയ ജനസഞ്ചയത്തെ ആത്മീയതയുടെ സ്‌നേഹസ്പര്‍ശം വിതറി ദിശാബോധം നല്‍കി മത - സാമൂഹിക മേഖലയെ ധന്യമാക്കിയ പണ്ഡിത തേജസ്സായിരുന്നു സംയുക്ത ജമാഅത്ത് ഖാസി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ടി.കെ.എം. ബാവ മുസ്ലിയാര്‍. എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ടി.കെ.എം ബാവ മുസ്ലിയാര്‍ അനുസ്മരണം 4ന് രാത്രി ദുബൈ സുന്നി സെന്ററില്‍

Keywords :  Dubai, Remembrance, Gulf, Kasaragod, Kerala,  TKM Bava Musliyar. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia