city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടിപ്‌സ് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ നവ്യാനുഭവമായി

ജിദ്ദ: (kasargodvartha.com 22.03.2014)അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഭയം അകറ്റുന്നതിനും സമയക്രമം പരിശീലിക്കുന്നതിനും വേണ്ടി നടത്തപ്പെടുന്ന അഞ്ചാമത് 'ടിപ്‌സ് മോഡല്‍ എന്‍ട്രന്‍സ് ടെസ്റ്റ്' ഫോക്കസ് ഇന്റര്‍നാഷണല്‍ ജിദ്ദ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദ ബോയ്‌സ് വിഭാഗത്തില്‍ നടത്തപ്പെട്ട പരീക്ഷയില്‍ ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു.
പരീക്ഷയ്ക്ക് ശേഷം വിദ്യാര്‍ഥികളുമായി നടത്തിയ മുഖാമുഖത്തില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍  ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ബോയ്‌സ് വിഭാഗം ഹെഡ്മാസ്റ്റര്‍ നൗഫല്‍ പാലക്കോത്ത്, ഫോക്കസ്  ഉപദേശക സമിതി ചെയര്‍മാനും പ്രമുഖ എഴുത്തുകാരനുമായ ബഷീര്‍ വള്ളിക്കുന്ന് എന്നിവര്‍ ആശയവിനിമയം നടത്തി. പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള മത്സര പരീക്ഷകളില്‍ ഉത്തരമെഴുതുന്നതിലുള്ള വേഗത ഒരു പ്രധാന ഘടകമാണെന്നും അര്‍ഹതയുള്ളത് അതിജയിക്കും എന്ന പഴയ സിദ്ധാന്തം വേഗതയുള്ളത് അതിജയിക്കും എന്നായി മാറിയിട്ടുണ്ടെന്നും  നൗഫല്‍ മാസ്‌റര്‍ പറഞ്ഞു.
ടിപ്‌സ് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ നവ്യാനുഭവമായി

പ്രിപ്രൊഫഷണലുകളായ വിദ്യാര്‍ഥികള്‍ക്ക് എല്ലാ നിലക്കുമുള്ള പ്രചോദനവും മാര്‍ഗ നിര്‍ദേശങ്ങളും  പ്രോത്സാഹനവും നല്‍കുക എന്നതാണ് ഇത്തരം പരിപാടിയിലൂടെ ഫോക്കസ് ഇന്റര്‍ നാഷണലും എം.എസ്.എം കേരളയും ലക്ഷ്യമിടുന്നതെന്ന് 'ടിപ്‌സ്' മോഡല്‍ ടെസ്റ്റിന്റെ ലക്ഷ്യത്തെയും പ്രാധാന്യത്തെയും കുറിച്ച് സംസാരിച്ചു കൊണ്ട് ബഷീര്‍ വള്ളിക്കുന്ന് വ്യക്തമാക്കി.

'ടിപ്‌സ്' തികച്ചും നവ്യാനുഭവമായിരുന്നുവെന്നും പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ മേഖലകളെ അടുത്തറിയാന്‍ സാധിച്ചതിനാല്‍ ഈ വരുന്ന മെയ്യില്‍ നടക്കുന്ന അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയെ നന്നായി  നേരിടുവാന്‍ കഴിയുമെന്ന വര്‍ധിച്ച ആത്മവിശ്വാസം ഈ പരീക്ഷയിലൂടെ നേടിയെടുത്തതായി  വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു. നാട്ടിലുള്ള വിദ്യാര്‍ഥികളെ അപേക്ഷിച്ചു ഇത്തരം സൗകര്യങ്ങള്‍ വളരെ  പരിമിതമായ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഈ അവസരം ലഭ്യമായതിലുള്ള അതിയായ സന്തോഷം  രക്ഷിതാക്കള്‍ സംഘാടകരുമായി പങ്കുവെച്ചു.

പരീക്ഷ കണ്ട്രോളര്‍ ബഷീര്‍ വള്ളിക്കുന്ന്, ഇ9വിജിലേറ്റര്‍മാരായ സലീം ഐക്കരപ്പടി, അന്‍ഷദ് മാസ്റ്റര്‍,  ഷാഹിദ് ഹസൈനാര്‍, സര്‍ഹാന്‍ പരപ്പില്‍ എന്നിവരോടൊപ്പം ഫോക്കസ് സി.ഇ.ഒ പ്രിന്‍സാദ് പാറായി, സി.ഒ.ഒ. ഷക്കീല്‍ ബാബു, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡണ്ടും ഫോക്കസ് ജിദ്ദ ഉപദേശക സമിതി അംഗവുമായ സലാഹ് കാരാടന്‍,  ഫോക്കസ് പ്രവര്‍ത്തകരായ അബ്ദുല്‍ ജലീല്‍ സി.എച്ച്, ജരീര്‍ വേങ്ങര, അന്‍വര്‍ കടലുണ്ടി, ജൈസല്‍ ഫറോക്ക്, മുബഷിര്‍ കുനിയില്‍, ജംഷീദ് കുനിയില്‍, നാസിമുദ്ദീന്‍ മംഗലാപുരം, നിയാസ് തൊടികപ്പുലം   എന്നിവര്‍ വിവിധ മേഖലകളിലായി പരിപാടി നിയന്ത്രിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Gulf, Examination, Entrance Exam, Education, Jeddah. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia