ടാങ്കര്‍ ലോറിയിടിച്ച് മൂന്നു ഒട്ടകങ്ങള്‍ ചത്തു
Feb 11, 2012, 10:51 IST
അബുദാബി: പടിഞ്ഞാറന്‍ മേഖലയില്‍ മദീനയില്‍ നിന്നും 56 കിലോ മീറ്റര്‍ അകലെ ഹബ്ശാന്‍ ബുഹാസ റോഡില്‍ ഡൈനാമിക് ക്യാമ്പിനു സമീപം വ്യാഴാഴ്ച രാത്രി 8 മണിക്കുണ്ടായ അപകടത്തില്‍ 3 ഒട്ടകങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചു. റോഡിന്റെ മറുഭാഗത്തേക്ക് വരികയായിരുന്ന ഒട്ടക കൂട്ടങ്ങള്‍ക്കു നേരെ ലേബര്‍ ക്യാമ്പുകളിലേക്ക് വെള്ളവുമായി വരികയായിരുന്ന ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറി പകുതി മറിയുകയും ഇന്ത്യന്‍ വംശജനായ ഡ്രൈവറെവര്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
പെട്ടെന്ന് തന്നെ പോലീസ് വന്നത് കാരണം ഡ്രൈവറെ മദീന സെയ്ദ് ആശുപത്രിയില്‍ എത്തിച്ചു. അപകടത്തെ തുടര്‍ന്ന് ഹബ്ശാന്‍ ബുഹാസ റോഡില്‍ രണ്ടു മണികൂറോളം ഗതാഗതം സ്തംഭിച്ചു. അപകട കാരണം വ്യക്തമായില്ല.അപകടം നടന്നയുടനെ ആ പ്രദേശത്ത് ആളുകള്‍ തടിച്ചു കൂടി. ഈ ഭാഗങ്ങളില്‍ ചെറിയ അപകടങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും ഇത്തരത്തിലുള്ള അപകടം ആദ്യമായാണെന്ന് ഡൈനാമിക് ക്യാമ്പിലെ ജീവനക്കാരനായ അവീല് പറഞ്ഞു. ഈ പ്രദേശത്ത് ഒട്ടകങ്ങളെ വളര്‍ത്തുന്നുണ്ടെങ്കിലും വേലി റോഡ് ക്രോസ് ചെയ്തു പുറത്തു വരാറില്ലെന്നും അദ്ദേഹം പറഞ്ഞു.
Keywords: Camel, Dead, Accdent Gulf, Abudhabi









