Earthquake | ഇറാനില്‍ മൂന്നാം തവണയും ഭൂചനം; യുഎഇയില്‍ പ്രകമ്പനം അനുഭവപ്പെട്ടു
Oct 17, 2023, 18:42 IST
അബൂദബി: (KasargodVartha) യുഎഇയില്‍ നേരിയ ഭൂചലനം. ചൊവ്വാഴ്ച (17.10.2023) ഇറാനില്‍ മൂന്നാം തവണയും ഭൂചലനമുണ്ടായി. ഇതിന്റെ പ്രകമ്പനമാണ് യുഎഇയിലുമുണ്ടായത്. വടക്കന്‍ യുഎഇയില്‍ താമസിക്കുന്ന ആളുകള്‍ക്ക് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷനല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു.
എന്നാല്‍ രാജ്യത്ത് ആളപായമൊന്നുമുണ്ടായിട്ടില്ല. ഇറാനില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് യുഎഇ സമയം 12.22 മണിക്കാണ് 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇറാനിലുണ്ടായത്. ചൊവ്വാഴ്ച തന്നെ ഇത് മൂന്നാം തവണയാണ് ഇറാനില്‍ ഭൂചലനമുണ്ടാകുന്നത്. രാവിലെ 9.10നും 8.59നും റിക്ടര്‍ സ്‌കെയിലില്‍ യഥാക്രമം 6.0, 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഇറാനില്‍ അനുഭവപ്പെട്ടിരുന്നു.
Keywords: News, World, Gulf, Gulf News, Top-Headlines, Earthquake, UAE, Iran.