തളങ്കര മുസ്ലിം സ്‌കൂള്‍ 'ഒരുമ 2016' ലോഗോ പ്രകാശനം ചെയ്തു
Jan 6, 2016, 10:05 IST
ദുബൈ: (www.kasargodvartha.com 06/01/2016) കാസര്‍കോട് തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2003, 04, 05 ബാച്ചുകളിലെ വി.എച്ച്.എസ്.ഇ പൂര്‍വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയും കുടുംബ സംഗമവും ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ദുബൈ സബീല്‍ പാര്‍ക്കില്‍ നടക്കും. 'ഒരുമ 2016' സംഘടനയുടെ ലോഗോ പ്രകാശനം പ്രമുഖ സാമൂഹ്യ - മാധ്യമ പ്രവര്‍ത്തകനായ മജീദ് തെരുവത്ത് നിര്‍വഹിച്ചു.
പഠിച്ച സ്‌കൂളിന്റെയും, പടിയിറങ്ങിയ അങ്കണത്തിന്റെയും വിരഹവും നര്‍മവും തുളുമ്പുന്ന ഓര്‍മകളിലൂടെ അതിര്‍വരമ്പുകളില്ലാതെ സഞ്ചരിക്കാനും ജീവിതയാത്രയില്‍ ചിതറിപ്പോയ പല സൗഹൃദങ്ങളും കൂട്ടിയോജിപ്പിക്കാനും ഇത്തരം കൂട്ടായ്മകള്‍ അവസരമൊരുക്കുമെന്ന് മജീദ് തെരുവത്ത് അഭിപ്രായപ്പെട്ടു.
സഫാത്ത് മുഹമ്മദാണ് ലോഗോ രൂപകല്‍പന ചെയ്തത്. പരിപാടിയില്‍ ലത്വീഫ് ഷാര്‍ജ അധ്യക്ഷത വഹിച്ചു. ഹര്‍ഷല്‍ മൊയ്തീന്‍ ആശംസാ പ്രസംഗം നടത്തി. ഷാഫി കീഴൂര്‍ പരിപാടിയെ കുറിച്ച് വിശദീകരണം നടത്തി. സാജിദ്, സഹദ്, ഫിറോസ്, ബദറുദ്ദീന്‍, ആബിദ്, മുസ്തഫ, നിസാം കറാമ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. നിസാം വെസ്റ്റ് ഹില്‍ നന്ദി പറഞ്ഞു.
Keywords : Dubai, Logo, Meet, Programme, Gulf, Thalangara, School, Students, VHSE.