തളങ്കര പടിഞ്ഞാര്‍ സ്വദേശി അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു
Apr 22, 2016, 12:28 IST
അബുദാബി: (www.kasargodvartha.com 22/04/2016) തളങ്കര പടിഞ്ഞാര്‍ സ്വദേശി അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. അബുദാബിയില്‍ ദീനാര്‍ കാര്‍ ആക്‌സസറീസ് കടയില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ആയ തളങ്കര പടിഞ്ഞാറിലെ നുഅ്മാന്‍ (26) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് അപകടം. മാര്‍ക്കറ്റിംഗ് ജോലികഴിഞ്ഞ് പാക്കിസ്ഥാന്‍കാരനായ ഡ്രൈവര്‍ക്കൊപ്പം വാനില്‍ മടങ്ങുന്നതിനിടെ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. നുഅ്മാന്‍ ഇരുന്ന ഭാഗത്താണ് കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ നുഅ്മാനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. അപകട വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
അബൂബക്കര്‍ ഹുസൈന്‍ കുഞ്ഞി - മറിയുമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷാഫി, അബ്ദുല്ല, സഫുവാന്‍ (മൂന്നുപേരും ദുബൈ).

Keywords: Abudhabi, Gulf, Car-Accident, Kasaragod, Thalangara, Nuhman, Thalanagara native dies in accident