അബൂദബിയില്‍ ഫെബ്രുവരി 14 മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ നിര്‍ദേശം നല്കി വിദ്യാഭ്യാസ മന്ത്രാലയം
അബൂദബി: (www.kasargodvartha.com 04.02.2021) അബൂദബിയില്‍ ഫെബ്രുവരി 14 മുതല്‍ സര്‍കാര്‍, സ്വകാര്യ സ്കൂളുകള്‍ തുറക്കാന്‍ നിര്‍ദേശം നല്കി വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളില്‍ നേരിട്ടെത്തി പഠിക്കാന്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഗ്രേഡുകളിലെയും വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലെത്താം. ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതിയും സ്കൂള്‍ തുറക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.
ഇലേണിങ് തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വര്‍ഷാവസാനം വരെ അതു തുടരാനും അനുമതിയുണ്ട്. ശൈത്യകാല അവധിക്ക് ശേഷം യുഎഇയില്‍ ജനുവരി മൂന്നിന് സ്കൂള്‍ തുറന്നെങ്കിലും രണ്ട് ഘട്ടമായി അഞ്ചു ആഴ്ചത്തേക്ക് ഇലേണിങ് തുടരാന്‍ അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് നിര്‍ദേശിച്ചിരുന്നു.
Keywords: Abudhabi, news, Gulf, World, Top-Headlines, Education, school, Students, Teachers and students to return to school in Abu Dhabi on February 14







