city-gold-ad-for-blogger

ആര്‍.സി.എ ട്വന്റി 20: ടി.ബി.സി.സിക്ക് സീസണിലെ ആദ്യ തോല്‍വി

റിയാദ്: (www.kasargodvartha.com 27.09.2014) ആര്‍.സി.എ ട്വന്റി 20 ക്രിക്കറ്റില്‍ ടി.ബി.സി.സിക്ക് സീസണിലെ ആദ്യ തോല്‍വി. വെള്ളിയാഴ്ച രാവിലെ ആര്‍.സി.എ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അല്‍ ഹയര്‍ ബി ഡിവിഷനില്‍ ലാഹോര്‍ ബാദ്ഷാ ഗ്രീനിനോട് രണ്ട് വിക്കറ്റിന് പൊരുതി തോറ്റു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടി.ബി.സി.സി 19 ഓവറില്‍ 132 റണ്‍സിന് എല്ലാവരും പുറത്തായി. ആതിഫ് അഞ്ച് വിക്കറ്റ് എടുത്തു.

ഷെരീഫ് കൈന്താര്‍ നേടിയ 35 റണ്‍സും സലാം ഉപ്പളയുമാണ് ടീമിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. മറുപടി ബാറ്റിംഗ് തുടങ്ങിയ ബാദ്ഷാഹ് ഗ്രീന്‍ ഒരു ഘട്ടത്തില്‍ നാല് ഓവറില്‍ വിക്കറ്റ് പോവാതെ 47 റണ്‍സെടുത്തിരുന്നു. സമയം വൈകിവന്നതിനാല്‍ ബാദ്ഷാഹ് ഗ്രീനിന്റെ രണ്ട് ഓവര്‍ കുറച്ച് 18 ഓവറില്‍ 133 റണ്‍സെടുക്കണമായിരുന്നു. അഫ്‌സല്‍, ആതിഫ്, ഇക്രാം എന്നിവര്‍ ബാദ്ഷാഹ് ഗ്രീനിന് വേണ്ടി തിളങ്ങി.

ഷര്‍ഷാദിനെ കൂടാതെ ഹകീം ലിബാസ് മൂന്ന് വിക്കറ്റെടുത്തു. ബാറ്റ്‌സ്മാന്‍ ഫൈസല്‍ മൊഗ്രാലും ഓള്‍ റൗണ്ടര്‍ അനീഷും ഇല്ലാതെയാണ് ടി.ബി.സി.സി ടീം കളത്തിലിറങ്ങിയത്. ആതിഫ് മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു. ടി.ബി.സി.സിക്ക് ഇനി രണ്ട് മത്സരം കൂടി ബാക്കിയുണ്ട്. ഫ്‌ളൈ നാസ് അവേന്‍ചേര്‍സിനോടും, സെഹമിനോടും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ആര്‍.സി.എ ട്വന്റി 20: ടി.ബി.സി.സിക്ക് സീസണിലെ ആദ്യ തോല്‍വി

Keywords : Cricket Tournament, Sports, Dubai, Gulf, RCA Cricket Association, Riyadh. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia