city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'വിശ്വരൂപം: കേരള ഗവണ്‍മെന്റ് ഉചിതമായ നടപടി സ്വീകരിക്കണം'

IFF, Protest, Against, Kamal Hasan, Vishwaroopam, Film, Release, Ban, Kerala, Want, Jeddah, Gulf, Malayalam news
ജിദ്ദ: കമല്‍ഹാസന്റെ വിവാദ സിനിമയായ വിശ്വരൂപം കേരളത്തിലെ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിശ്വാസികളുടെ എതിര്‍പ്പ് പരിഗണിച്ച് കേരള ഗവണ്‍മെന്റ് ഉചിതമായ നടപടി എടുക്കണമെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റര്‍ ആവശ്യപ്പെട്ടു.

വിവാദ സിനിമ അയല്‍ സംസ്ഥാനങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ കേരളത്തില്‍ വിശ്വാസികളുടെ എതിര്‍പ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്. അമേരിക്കയുടേയും ഇസ്രായേലിന്റെയും പുതിയ അജണ്ടയുടെ ഭാഗമായാണ് ഇത്തരം സിനിമകള്‍ രംഗത്തുവരുന്നത്. ഇത്തരം ഒളിയജണ്ടകള്‍ രാജ്യത്തിന്റെ മതേതര സ്വഭാവം തകര്‍ക്കും എന്നതിനാല്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ജാഗ്രതപാലിക്കണം. ഒരു പ്രത്യേക മതവിഭാഗത്തെ മീഡിയകള്‍ ഉപയോഗിച്ചുകൊണ്ട് പാര്‍ശ്വവല്‍ക്കരിക്കാന്‍ ഹിന്ദുത്വര്‍ നടത്തുന്ന ആസൂത്രിത ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടാനും ഇത്തരം സിനിമകള്‍ക്കാവുമെന്നും ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റര്‍ ഭാരവാഹികള്‍ യോഗത്തില്‍ കുറ്റപ്പെടുത്തി.

പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി അധ്യക്ഷനായിരുന്നു. കരീം വാഴക്കാട്, സുലൈമാന്‍ അരീക്കോട്, പി. ടി. സൈതലവി, അലി കാരാടി, കോയിസന്‍ ബീരാന്‍കുട്ടി, ഹസന്‍ മങ്കട, ഹമീദ് എന്നിവര്‍ സംസാരിച്ചു. ജസ്ഫര്‍ കണ്ണൂര്‍ സ്വാഗതവും സലാം മലപ്പുറം നന്ദിയും പറഞ്ഞു.

Keywords: IFF, Protest, Against, Kamal Hasan, Vishwaroopam, Film, Release, Ban, Kerala, Want, Jeddah, Gulf, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia