എയര്‍ ഇന്ത്യ പൈലറ്റ് സമരം അവസാനിപ്പിക്കാന്‍ ഊര്‍ജിത ശ്രമങ്ങളുണ്ടാകണം - ആര്‍.എസ്.സി
May 21, 2012, 10:00 IST
കുവൈത്ത്: യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ച് കൊണ്ട് എയര്‍ ഇന്ത്യ പൈലറ്റ് സമരം പന്ത്രണ്ട് ദിവസം പിന്നിട്ടിട്ടും പരിഹാരം കാണാന്‍ അധികാരികളുടെ ഭാഗത്ത് നിന്ന് ഊര്‍ജിത ശ്രമങ്ങളുണ്ടാകാത്തത് ആശങ്കാജനകമാണെന്ന് രിസാല സ്റ്റഡി സര്‍ക്ള്‍ കുവൈത്ത് കമ്മറ്റി അഭിപ്രായപ്പെട്ടു.
നിരവധി പ്രവാസികളുടെ സ്വപ്നങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന തീരുമാനമാണ് സുഖമില്ലെന്ന് കാണിച്ച് അവധിയില്‍ പ്രവേശിച്ച പൈലറ്റുമാര്‍ കൈക്കൊണ്ടിരിക്കുന്നത്. അത്യാവശ്യത്തിന് നാട്ടില്‍ പോകേണ്ടവര്‍ മുതല്‍ ജോലിയില്‍ പ്രവേശിക്കേണ്ട ദിവസവും കഴിഞ്ഞ് ജോലിയും വിസയും നഷ്ട്‌പ്പെടാന്‍ സാധ്യതയുള്ളവര്‍ വരെ നിരവധിയാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന പകരം നിരവധി പേരെ വഴിയാധാരമാക്കുന്ന സമീപനങ്ങളില്‍ നിന്ന് ഇരുവിഭാഗവും പിന്മാറണം. പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാനക്കമ്പനികള്‍ നിരക്കില്‍ കുത്തനെ വര്‍ദ്ധനവ് വരുത്തിയത് യാത്രക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
സമരം അവസാനിച്ചാലും സര്‍വീസും മറ്റും പൂര്‍വ്വാവസ്ഥയിലാകണമെങ്കില്‍ കൂടുതല്‍ സമയം വേണ്ടിവരും. അത് കൊണ്ട് തന്നെ പ്രശ്‌ന പരിഹാരത്തിന് അടിയന്തിര ഇടപെടലുകള്‍ സര്‍ക്കാറിന്റെയും എയര്‍ ഇന്ത്യ മാനനേജ്‌മെന്റിന്റെയും ഭാഗത്ത് നിന്നും മനുഷ്യത്വപരമായ സമീപനം പൈലറ്റുമാരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ആര്‍ എസ് സി പ്രസ്തവനയില്‍ പറഞ്ഞു. ഇത് സംബന്ധമായി ചേര്‍ന്ന ചര്‍ച്ചയില്‍ അബ്ദുല്ല വടകര, അബ്ദുല്‍ ലതീഫ് സഖാഫി. മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍, സമീര്‍ മുസ്‌ല്യാര്‍, ഹാരിസ് വി യു, മിസ്അബ് വില്ല്യാപ്പള്ളി, സാദിഖ് കൊയിലാണ്ടി എന്നിവര്‍ സംബന്ധിച്ചു.

Keywords: kuwait, Gulf, Air India, Strike