city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടി. ഉബൈദ് പുരസ്‌ക്കാരം കെ. മുഹമ്മദ് ഈസയ്ക്ക്

ദുബൈ: മഹാ കവി ടി. ഉബൈദ് സ്മാരക പുരസ്‌ക്കാരത്തിന് കെ. മുഹമ്മദ് ഈസയ്ക്ക് നല്‍കുമെന്ന് ഇശല്‍ മാല ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലയെയും കലാകാരന്മാരുടേയും ക്ഷേമത്തിനായ് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ അവശ കലാകാരന്മാരുടെ കണ്ണീരൊപ്പിയ കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഓഫ് സോഷ്യോ കല്‍ച്ചര്‍ ഹ്യുമാനിറ്റെരിയന്‍ ആക്റ്റിവിറ്റീസ് (ആശ)എന്ന സംഘടനയുടെ പ്രസിഡണ്ടും, വടകര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തണല് അഗതി മന്ദിരം ട്രസ്റ്റ് മെമ്പര്‍ എന്നീ സ്ഥാനങ്ങളുമൊക്കെ വഹിക്കുന്ന ഈസ മഹാ കവി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക ട്രസ്റ്റ് മെമ്പറും കൂടിയാണ്.
ടി. ഉബൈദ് പുരസ്‌ക്കാരം കെ. മുഹമ്മദ് ഈസയ്ക്ക്

സംഗീത ആസ്വാദകരുടെ മനസ്സുകളില്‍ എന്നെന്നും ഉറങ്ങാതെ കിടക്കുന്ന 'പാമരനാം പാട്ടുകാരന് '.എം.എസ്. ബാബുരാജിന്റെ കുടുംബത്തിനു സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം നിറവേറ്റാന് കഴിയാതെ സമൂഹത്തിലെ പല പ്രമുഖരും കീഴടങ്ങിയപ്പോള്‍ ആ ദൗത്യം ഏറ്റെടുത്തു ഭംഗിയായ് നിറവേറ്റി. സ്വദേശത്തും വിദേശത്തും അനവധി സ്‌റ്റേജ് പ്രോഗ്രാമുകള്‍ കൊണ്ട് ജനഹൃദയങ്ങളുടെ മനസ്സില്‍ ഇടം നേടിയ മുഹമ്മദ് ഈസ ഖത്തറിലെ അലി ഇന്റര്‍ നാഷണല്‍ ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയരക്ടര്‍ കൂടിയാണ്.

കലാ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ ലക്ഷ്യമാക്കിയുള്ള 20 ഓളം സംഘടനകളുടെ അമരക്കാരന്‍ കൂടിയാണ് ഈ കൊടുങ്ങല്ലൂര്‍ സ്വദേശി. ഡിസംബര്‍ 27 ന് ദുബൈ ഗര്‍ഹൂദ് കിന്റെര്‍ ഗാര്‍ട്ടന്‍ സ്‌കൂളില്‍ അരങ്ങേറുന്ന 'ഇന്നലെയുടെ ഇശലുകള്‍ ' എന്നാ പരിപാടിയില്‍ വെച്ച് ഇന്ത്യന്‍ പാര്‍ലിമെന്റ് അംഗം ഇ.ടി. മുഹമ്മദ് ബഷീര്‍ പുരസ്‌ക്കാരം സമ്മാനിക്കും. പ്രോഗ്രാം ഡയരക്ടര്‍ ഷുക്കൂര്‍ ഉടുമ്പുന്തല, കോര്‍ഡിനേറ്റര്‍ സുബൈര്‍ വെള്ളിയോട്, കെ.എം. അബ്ബാസ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ടി. ഉബൈദ് പുരസ്‌ക്കാരം കെ. മുഹമ്മദ് ഈസയ്ക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Gulf, T. Ubaid, K. Muhammed Esa, award, Facebook, Dubai, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia