കാസര്‍കോട് സ്വദേശിയായ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു
Jun 2, 2016, 19:51 IST
ഷാര്‍ജ: (www.kasargodvartha.com 02/06/2016) കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു. മേല്‍പറമ്പ് കട്ടക്കാലിലെ ബ്രിട്ടീഷ് അബ്ദുല്‍ ഖാദര്‍ (63) ആണ് മരിച്ചത്. ഷാര്‍ജ അല്‍ഖാനിലെ റൗദത്തുല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയാണ്. തലശ്ശേരിയിലാണ് താമസം.
വ്യാഴാഴ്ച ഉച്ച ഭക്ഷണത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ ഷാര്‍ജയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ അല്‍ ഖാസിമിയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. യുവ വ്യവസായി ബ്രിട്ടീഷ് അഷ്റഫിന്റെ മാതൃസഹോദരനാണ്.
ഒരാഴ്ച മുമ്പാണ് നാട്ടില്‍ നിന്നും ഷാര്‍ജയിലെത്തിയത്. ഭാര്യ: നൂറുന്നിസ തലശ്ശേരി. മക്കള്‍: റംഷീദ്, ഹസന്, ഹുസൈന്, ഖദീജത്ത് ഷാസിയ. കട്ടക്കാലിലെ പരേതരായ അഹ് മദ് - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: ബീഫാത്വിമ, നഫീസ, ആഇശ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.
Keywords : Sharjah, Kasaragod, Gulf, Death, Hospital, Melparamba, Kattakkal, British Abdul Kader, Super Market Owner, Super Market owner dies in Sharjah.

കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.