city-gold-ad-for-blogger

ഒമാനിലെ പ്രധാന റോഡ് അറ്റകുറ്റപ്പണികള്‍ക്കായി താല്‍ക്കാലികമായി അടച്ചിടും

മസ്ഖത്: (www.kasargodvartha.com 03.03.2022) ഒമാനിലെ പ്രധാന റോഡ് അറ്റകുറ്റപ്പണികള്‍ക്കായി താല്‍ക്കാലികമായി അടച്ചിടും. സുല്‍ത്വാന്‍ ഖാബൂസ് സ്ട്രീറ്റ് ആണ് വ്യാഴാഴ്ച വൈകുന്നേരം മുതല്‍ മാര്‍ച് ആറ് ഞായറാഴ്ച രാവിലെ വരെ അടച്ചിടുന്നത്. മസ്ഖത് നഗരസഭയാണ് ഇക്കാര്യം അറിയിച്ചത്.

അറ്റകുറ്റപണികള്‍ നടത്തുന്നത് മാവലെ പാലം മുതല്‍ അല്‍ സഹ്‌വ ടവര്‍ വരെയുള്ള ഭാഗത്താണ്. ഗതാഗത നിയന്ത്രണത്തിനായി റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ചാണ് ഈ നടപടിയെന്നും നഗരസഭയുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

ഒമാനിലെ പ്രധാന റോഡ് അറ്റകുറ്റപ്പണികള്‍ക്കായി താല്‍ക്കാലികമായി അടച്ചിടും

Keywords: Muscat, News, Gulf, World, Top-Headlines, Road, Sultan Qaboos Street to be temporarily closed for maintenance.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia