city-gold-ad-for-blogger

കൂപ്പണുമായി കുട്ടികളെ തെരുവിലിറക്കിയതായി ആരോപണം

കൂപ്പണുമായി കുട്ടികളെ തെരുവിലിറക്കിയതായി ആരോപണം
കുവൈറ്റ് സിറ്റി: സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ അമ്മാന്‍ ബ്രാഞ്ചില്‍ പഠിക്കുന്ന വിദ്ധ്യാര്‍ത്ഥികള്‍ വഴി റാഫിള്‍ ലോട്ടറി ടിക്കറ്റുകള്‍ വിതരണം ചെയ്യുകയും അത് വില്‍പന നടത്തി പണം ക്ലാസ്സ് ടീച്ചറെ ഏല്‍പിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കുകയും ചെയ്യുന്നതായി ചില രക്ഷിതാക്കളില്‍ നിന്ന് വിവരം ലഭിച്ചതായി കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ പബ്ലിക് റിലേഷന്‍ വിഭാഗം ആരോപിച്ചു.
ഇസ്ലാമിക മത നിയമങ്ങള്‍ക്ക് തികച്ചും എതിരായ ഈ നടപടി സ്വീകരിക്കാന്‍ പ്രയാസമുണ്ടെന്ന് സ്‌കൂള്‍ പ്രിന്‌സിപ്പാള്‍ ശ്രീദേവിയെ നേരില്‍ കണ്ടു അറിയിച്ച രക്ഷിതാവിനോട് അവര്‍ അപമര്യാദയായി പെരുമാറിയത് തികച്ചും പ്രതിഷേധാര്‍ഹമാണ്. സ്‌കൂള്‍ നടപടി ക്രമങ്ങളിള്‍ ഒരിടത്തും നിര്‍ബന്ധമാകാത്ത റാഫിള്‍ ടിക്കറ്റ് വില്‍പന പദ്ധതി എന്റെ നിയമത്തില്‍ നിര്‍ബന്ധമാണെന്നാണ് പ്രിന്‍സിപ്പല്‍ അവകാശപ്പെട്ടത്. കുവൈറ്റിലെ പ്രൈവറ്റ് എജ്യുക്കേഷന്‍ പെര്‍മിറ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വദ്യാലയത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസവുമായി ഒരു നിലക്കും ബന്ധമില്ലാത്ത ഇത്തരം ലോട്ടറികളുമായി സഹകരിക്കാത്ത രക്ഷിതാക്കളോടും കുട്ടികളോടും സ്‌കൂള്‍ അധികൃതര്‍ കടുത്ത വിവേചനം കാണിക്കുന്ന സമീപനം ഒഴിവാക്കണമെന്ന് ഇസ്ലാഹി സെന്റര്‍ ആവശ്യപ്പെട്ടു.

Keywords: kuwait City, Gulf, KKIC

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia