city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്റ്റുഡന്റ്സ് ഇന്ത്യ ‘ട്രാക്ക് ചെയ്ഞ്ച്’ പരിപാടി സംഘടിപ്പിച്ചു

ജിദ്ദ: (www.kasargodvartha.com 30.04.2014) സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്കായി സ്റ്റുഡന്റ്സ് ഇന്ത്യ ജിദ്ദ സൗത്ത്‌ ചാപ്റ്റര്‍ സംഘടിപ്പിച്ച ‘ട്രാക്ക് ചെയ്ഞ്ച്’ വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പരിപാടിയായി മാറി.

ജീവിതത്തിലെ ഏറ്റവും നല്ല കൂട്ടുകാര്‍ സ്വന്തം മാതാപിതാക്കള്‍ തന്നെയാണെന്നും മക്കളുടെ ഓരോ വളര്‍ച്ചയിലും സന്തോഷിക്കുന്ന മാതാപിതാക്കളാണ് ഏറ്റവും വലിയ അനുഗ്രഹമെന്നും മാതാപിതാക്കളെ സംരക്ഷിക്കുക എന്ന നിര്‍ബന്ധ ബാധ്യതയില്‍ ഒരിക്കലും വീഴ്ച വരുത്തരുതെന്നും പരിപാടി ഉദ്ഘാടനം ചെയ്ത സ്റ്റുഡന്റ്സ് ഇന്ത്യ അഖില സൗദി രക്ഷാധികാരി സി.കെ. മുഹമ്മദ് നജീബ് കുട്ടികളെ ഉണര്‍ത്തി. 

ഭാവി കലാലയ ജീവിതത്തില്‍ പാത്തും പതുങ്ങിയുമിരിക്കുന്ന എല്ലാതരം അപകടങ്ങളെപ്പറ്റിയും കുട്ടികള്‍ക്കാവശ്യമായ മുന്നറിയിപ്പും, അത്തരം ഘട്ടങ്ങളില്‍ അവയെ മറികടക്കാനുള്ള മാര്‍ഗങ്ങളും മുഖ്യ പ്രഭാഷണം നിര്‍വഹിച്ച എന്‍ജിനീയര്‍ ഖലീല്‍ റഹ്മാന്‍ പാലോട് കുട്ടികളോട് തുറന്നു സംവദിച്ചു. 

ഉപരിപഠനാര്‍ത്ഥം നാട്ടിലേക്കു പോകുന്ന ഹാഫിസ് അബ്ദുള്ള, നിഹാല്‍ നിസാര്‍, അല്‍ ഷഹാന്‍, നസ്ബിന്‍, അതുല്‍ ശ്യാം, റഷാദ്, ഹിബ തഹ്സിന്‍, നാദിയ ഹാഷിം താഹ, ഷെറിന്‍ മുസ്തഫ, ബുഷ്റ ഹസന്‍ എന്നിവര്‍ക്കുള്ള സ്റ്റുഡന്റ്സ് ഇന്ത്യ സ്നേഹോപഹാരം സി.കെ. മുഹമ്മദ്‌ നജീബ്, എം സഫറുള്ള, എന്‍ജിനീയര്‍ ഖലീല്‍ റഹ്മാന്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു. 

സ്റ്റുഡന്റ്സ് ഇന്ത്യ ജിദ്ദ സൗത്ത്‌ ചാപ്റ്റര്‍ രക്ഷാധികാരി സഫറുള്ള എം. അധ്യക്ഷത വഹിച്ചു. ഹൈദര്‍ അലി സ്വാഗതവും റസാക്ക്‌ കക്കോടി നന്ദിയും പറഞ്ഞു. മസ്ഹര്‍ സലിം ഖിറാഅത്ത് നടത്തി. പരിപാടിക്ക് സ്റ്റുഡന്റ്സ് ഇന്ത്യ കോര്‍ഡിനേറ്റര്‍ സലാം പാറയില്‍, സൈനുല്‍ ആബിദ്‌, ടി. എം. അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സ്റ്റുഡന്റ്സ് ഇന്ത്യ ‘ട്രാക്ക് ചെയ്ഞ്ച്’ പരിപാടി സംഘടിപ്പിച്ചു

സ്റ്റുഡന്റ്സ് ഇന്ത്യ ‘ട്രാക്ക് ചെയ്ഞ്ച്’ പരിപാടി സംഘടിപ്പിച്ചു

സ്റ്റുഡന്റ്സ് ഇന്ത്യ ‘ട്രാക്ക് ചെയ്ഞ്ച്’ പരിപാടി സംഘടിപ്പിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords:  Family, Gulf, jeddah, school, Students India 'Track Change' programme conduted

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia