city-gold-ad-for-blogger

ആദ്യ ശ്രമത്തിൽ തന്നെ സൗദി അറേബ്യൻ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി കാസർകോട് സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനി

മേൽപറമ്പ്: (www.kasargodvartha.com 13.10.2021) ആദ്യ ശ്രമത്തിൽ തന്നെ സൗദി അറേബ്യൻ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി കാസർകോട് സ്വദേശിനിയായ വിദ്യാർഥിനി നേട്ടം കൈവരിച്ചു. സൗദിയിലെ അൽ ഖസീം ബുറൈദയിലുള്ള മേൽപറമ്പ് കട്ടക്കാലിലെ ഇക് രിമത് - നുസൈബ ദമ്പതികളുടെ മകൾ നിഹാ നസ്മത് (18) ആണ് ലൈസൻസ് നേടിയത്.
                
ആദ്യ ശ്രമത്തിൽ തന്നെ സൗദി അറേബ്യൻ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി കാസർകോട് സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനി

17 വർഷമായി കുടുംബസമേതം ബുറൈദയിലാണ് ഇക് രിമത്. നിഹാ ഈ വർഷം ബുറൈദ ഇൻ്റർനാഷണൽ ഇൻഡ്യൻ സ്കൂളിൽ നിന്ന് പ്ലസ് ടു പൂർത്തിയാക്കി തുടർ പഠനത്തിനായുള്ള ഒരുക്കത്തിലാണ്. ബുറൈദ ഖുബൈബ് ട്രാഫിക് വനിത വിഭാഗം സൂപെർ വൈസർ ബശാഹിറിൽ നിന്നാണ് നിഹാ ലൈസൻസ് ഏറ്റുവാങ്ങിയത്.

ഗൾഫ് രാജ്യങ്ങളിൽ പൊതുവേയും സൗദി അറേബ്യയിൽ പ്രത്യേകിച്ചും ഡ്രൈവിംഗ് ലൈസൻസ് നേടുന്നത് അത്ര എളുപ്പമല്ല. നാട്ടിൽ മികച്ച ഡ്രൈവിങ് പരിചയമുള്ള പലരും സൗദി അറേബ്യയിൽ ടെസ്റ്റുകളിൽ പരാജയപ്പെടാറുണ്ട്. ചിലർ ഒരുപാട് ടെസ്റ്റുകൾക്ക് ശേഷമാണ് ലൈസൻസ് നേടാറുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ 18 വയസുള്ള പെൺകുട്ടിക്ക് ആദ്യ ശ്രമത്തിൽ തന്നെ കടമ്പകളെല്ലാം മറികടന്ന് ലൈസൻസ് സ്വന്തമാക്കാൻ ആയെന്നത് നിഹായുടെ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. സ്ത്രീകൾക്ക് സൗദി അറേബ്യയിൽ വാഹനങ്ങൾ ഓടിക്കാൻ അനുവാദം ലഭിച്ച് മൂന്ന് വർഷം മാത്രമേ ആയിട്ടുള്ളൂ. അതിനിടയിൽ ലൈസൻസ് നേടാനും നിഹായ്ക്കായി.

കെസ് വ ബുറൈദ കമിറ്റി എക്സിക്യുടീവ് മെമ്പറും, ഖസീമിലെ പ്രമുഖ അൽ താജൻ ഫ്രൈഡ്‌ ചികൻ ഗ്രൂപ് സൂപെർവൈസറുമാണ് ഇക് രിമത്. നുസ നിഅമത്, മുഹമ്മദ് നിസാൻ എന്നിവർ മറ്റുമക്കളാണ്.

Keywords: News, Saudi Arabia, Melparamba, Top-Headlines,  Driv, Kasaragod, Gulf, Licen, Kerala, Student from Kasargod got Saudi Arabian driving license at first try.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia