city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശ്രീദേവിയുടെ മരണം: റാസല്‍ഖൈമയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണത്തിനൊരുങ്ങി ദുബായ് പോലീസ്, തിങ്കളാഴ്ച്ചയും മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാന്‍ പറ്റുമോ എന്ന് സംശയം

ദുബായ്:(www.kasargodvartha.com 26/02/2018) നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങി ദുബായ് പോലീസ്. ശ്രീദേവി പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന റാസല്‍ഖൈമയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്താന്‍ ദുബൈ പോലീസ് തയ്യാറെടുക്കുന്നു. മരണം സംബന്ധിച്ച് ഭാവിയില്‍ ഏതെങ്കിലം തരത്തിലുള്ള ആരോപണം ഉയരുന്നത് തടയാനാണ് ദുബായ് പോലീസ് എല്ലാ പഴുതുകളുമടച്ച് അന്വേഷിക്കുന്നത്.

ബന്ധുവും ഹിന്ദി സിനിമാ നടനുമായ മോഹിത് മര്‍വയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് ശ്രീദേവി കുടുംബസമേതം യു എ ഇ യിലെത്തിയത്. വ്യാഴാഴ്ച റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ എന്ന നക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹാഘോഷം നടന്നത്.

ശ്രീദേവിയുടെ മരണം: റാസല്‍ഖൈമയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണത്തിനൊരുങ്ങി ദുബായ് പോലീസ്, തിങ്കളാഴ്ച്ചയും മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാന്‍ പറ്റുമോ എന്ന് സംശയം

ചടങ്ങുകള്‍ക്കുശേഷം അവിടെനിന്ന് മടങ്ങിയ ശ്രീദേവി ദുബായിലെ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടലിലാണ് താമസിച്ചത്. ഇവിടെ വെച്ചാണ് ശ്രീദേവിക്ക് മരണം സംഭവിച്ചത്. നടിയുടെ മരണം സംബന്ധിച്ച പലതരത്തിലുള്ള വാര്‍ത്തകള്‍ നരുന്നതിന്റെ അടിസ്ഥാനത്തില്‍ രക്തസാമ്പിളുകള്‍ യു എ ഇക്ക് പുറത്തുള്ള ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കാനും ദുബൈ പോലീസ് ആലോചിക്കുന്നു എന്നാണ് വിവരം. കഴിഞ്ഞ ദിവസം ആന്തരികാവയവങ്ങളുടെ പരിശോധന ഫോറന്‍സിക് വിഭാഗത്തിന്റെ നേതൃത്വത്തിലും നടന്നിരുന്നു. ഒരു പരാതിക്കും ഇടനല്‍കാത്തവിധം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ദുബായ് പോലീസിന്റെ ശ്രമം.

അതേ സമയം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ തിങ്കളാഴ്ച്ചയും മൃതദേഹം മുംബൈയിലേക്ക് കൊണ്ടു പോകാനാകുമോ എന്ന കാര്യം സംശയമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Dubai, Gulf, Police, Investigation, UAE, Deadbody, Sreedevi, Sreedevi death; Dubai Police to inquire into the hotel in Ras Al Khaimah

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia