city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈയില്‍ നിന്നും പറന്നുയര്‍ന്ന സ്‌പൈസ് ജെറ്റിന്റെ ടയര്‍ പൊട്ടി നിലത്തിറക്കി; കാസര്‍കോട് സ്വദേശികളടക്കം നാട്ടിലേക്ക് പുറപ്പെട്ടവര്‍ കുടുങ്ങി

ദുബൈ: (www.kasargodvartha.com 09/07/2016) ദുബൈയില്‍ നിന്നും പറന്നുയര്‍ന്ന സ്‌പൈസ് ജെറ്റ് വിമാനം ടയര്‍പൊട്ടിയതിനെ തുടര്‍ന്ന് നിലത്തിറക്കി. ഇതോടെ നാട്ടിലേക്ക് വരികയായിരുന്ന കാസര്‍കോട്- കണ്ണൂര്‍ സ്വദേശികളുള്‍പെടെയുള്ളവര്‍ ദുരിതത്തിലായി. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഒന്നില്‍ നിന്നും പറന്നുയര്‍ന്ന എസ് ജി 8114 ബോയിംഗ് വിമാനമാണ് അപകടത്തില്‍പെട്ടത്.

ശനിയാഴ്ച പുലര്‍ച്ചെ നാലിന് പുറപ്പെടേണ്ട ഈ വിമാനം 5.15നാണ് പറന്നുയര്‍ന്നത്. 180 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ട വിമാനം രാവിലെ 7.45 മണിയോടെയാണ് സൂരക്ഷിതമായി അല്‍ മക്തൂം വിമാനത്താവളത്തില്‍ ഇറക്കിയത്. ദുബൈ ജബല്‍ അലിയിലെ പുതിയ ഈ വിമാനത്താവളത്തില്‍ മൂന്നുവട്ടം ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും നാലാമത്തെ ശ്രമത്തില്‍ വിമാനം നിലത്തിറക്കുകയുമായിരുന്നു.

യാത്ര മുടങ്ങിയതോടെ ഒട്ടുമിക്ക യാത്രക്കാരും ദുരിതത്തിലായി. ഞായറാഴ്ച കല്ല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നവരും ഈ കൂട്ടത്തിലുണ്ടായിരുന്നു. ഇതില്‍ 30 ഓളം പേര്‍ സ്‌പൈസ് ജെറ്റ് ടിക്കറ്റ് റദ്ദാക്കി മറ്റു വിമാനങ്ങളില്‍ യാത്രയായി. അതേസമയം യാത്ര മുടങ്ങിയവര്‍ക്ക് പകരം സംവിധാനം ഏര്‍പെടുത്താനോ ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കാനോ സ്‌പൈസ് ജെറ്റ് അധികൃതര്‍ തയ്യാറായില്ലെന്ന് പരാതിയുണ്ട്. യാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് രാവിലെ ബര്‍ഗറും കാപ്പിയും തന്നതെന്നും യാത്രക്കാര്‍ പറയുന്നു.

വിമാന അധികൃതരുടെ അനാസ്ഥ മൂലം ശനിയാഴ്ച രാത്രിയും യാത്രക്കാര്‍ക്ക് നാട്ടിലെത്താനായില്ല. ഞായറാഴ്ച രാവിലെ നാലു മണിക്കുള്ള വിമാനത്തില്‍ യാത്ര തുടരാമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ദുബൈയില്‍ നിന്നും പറന്നുയര്‍ന്ന സ്‌പൈസ് ജെറ്റിന്റെ ടയര്‍ പൊട്ടി നിലത്തിറക്കി; കാസര്‍കോട് സ്വദേശികളടക്കം നാട്ടിലേക്ക് പുറപ്പെട്ടവര്‍ കുടുങ്ങി

Keywords:  Dubai, Gulf, Airport, Spice jet, Dubai Airport, Tyre, Travelers, Food, Ticket, Spice jet B738 at Dubai on Jul 9th 2016, burst Tyre on departure.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia