city-gold-ad-for-blogger

Dubai Road | ദുബൈ-ഹത്ത റോഡില്‍ വാഹനങ്ങളുടെ വേഗപരിധി കുറച്ചു; നിയന്ത്രണം പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍

ദുബൈ: (www.kasargodvartha.com) ദുബൈ-ഹത്ത റോഡില്‍ വാഹനങ്ങളുടെ വേഗപരിധി കുറച്ചതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി. വേഗത നിയന്ത്രണം ഇതിനോടകം തന്നെ പ്രാബല്യത്തില്‍ വന്നതായും അധികൃതര്‍ അറിയിച്ചു. ഏകദേശം ആറ് കിലോമീറ്റര്‍ റോഡിലാണ് വേഗപരിധി കുറച്ചിരിക്കുന്നത്.

ദുബൈ പൊലീസ് ആസ്ഥാനവും ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയും സംയുക്തമായാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. നിലവിലുള്ള പരമാവധി വേഗതയായ മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്നുള്ളത് 80 കിലോമീറ്ററായാണ് നിജപ്പെടുത്തിയിരിക്കുന്നത്.

Dubai Road | ദുബൈ-ഹത്ത റോഡില്‍ വാഹനങ്ങളുടെ വേഗപരിധി കുറച്ചു; നിയന്ത്രണം പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍

100 കിലോമീറ്റര്‍ വേഗത നിജപ്പെടുത്തിക്കൊണ്ട് നേരത്തെ ഇവിടെ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ മാറ്റി 80 കിലോമീറ്റര്‍ അടയാളപ്പെടുത്തിയ പുതിയ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പുതിയ വേഗത നിയന്ത്രണം ബാധകമാവുന്ന പ്രദേശത്തിന്റെ തുടക്കത്തില്‍ തന്നെ ചുവന്ന നിറത്തില്‍ റോഡില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഹത്ത മാസ്റ്റര്‍ ഡെവലപ്‌മെന്റ് പ്ലാന്‍ കൂടി കണക്കിലെടുത്തുകൊണ്ടുള്ള പഠന റിപോര്‍ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി.

Keywords: Abudhabi, News, Gulf, World, Top-Headlines, Road, Speed limit reduced on key Dubai road.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia