വികസനം വിരിയിച്ച വസന്തം എന്‍ എ; തിരഞ്ഞെടുപ്പ് ഗാനം പ്രകാശനം ചെര്‍ക്കളം അബ്ദുല്ല നിര്‍വഹിക്കും
Apr 23, 2016, 11:00 IST
ദുബൈ: (www.kasargodvartha.com 23.04.2016) കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി എന്‍ എ നെല്ലിക്കുന്നിന്റെ വിജയത്തിനും യു ഡി എഫിന്റെ തുടര്‍ഭരണത്തിനും വേണ്ടി നടത്തുന്ന ഹൈടെക് പ്രചരണത്തിന്റെ ഭാഗമായി യഹ് യ തളങ്കര രചിച്ച് കണ്ണൂര്‍ മുഹമ്മദ് അലി ആലപിച്ച വികസനം വിരിയിച്ച വസന്തം എന്‍ എ എന്ന തിരഞ്ഞെടുപ്പ് ഗാനം 25ന് രാവിലെ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല പ്രകാശനം ചെയ്യും.
ജനപ്രതിനിധികള്‍, യു ഡി എഫ്, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെ എം സി സി, എം എസ് എഫ്, എസ് ടി യു നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നാട്ടിലുള്ള മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
എന്‍ എ നെല്ലിക്കുന്നിന്റെയും മറ്റു യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെയും വിജയത്തിനു വേണ്ടി വളരണം ഈ നാട് തുടരണം ഈ ഭരണം എന്ന പ്രമേയത്തില്‍ ശക്തമായ ഓണ്‍ലൈന്‍ കാമ്പയിനാണ് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ നടന്നുവരുന്നത്.
Keywords : KMCC, Election 2016, N.A Nellikunnu, Cherkalam Abdulla, Gulf, Election Song.