പ്രവാസികളുടെ യാത്രാ ദുരിതങ്ങള്‍ പരിഹരിക്കണം: മഞ്ചേശ്വരം കെ.എം.സി.സി
Jun 26, 2012, 12:02 IST
പാസ്‌പോര്‍ട്ട് പേജുകള്‍ കീറി പ്രവാസികളെ ദ്രോഹിക്കുന്ന ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പീഡനങ്ങള്‍ക്കെതിരെ യോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. അയല്‍ സംസ്ഥാന വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന കാസര്‍കോട് സ്വദേശികളോട് വിമാനത്താവള അധികൃതര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും എയര്‍ കേരള വിമാന സര്‍വീസ് എത്രയും പെട്ടന്ന് ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സയ്യിദ് അബ്ദുല്‍ ഹകീം അല്‍ ബുഖാരിയുടെ പ്രാര്‍ഥനയോടെ തുടങ്ങിയ യോഗം അയ്യൂബ് ഉറുമിയുടെ അധ്യക്ഷതയില്‍ ഫാറൂഖ് അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഹനീഫ് കല്മട്ട, ഷാഫി ഹാജി പൈവളിഗെ, അഡ്വ. ഇബ്രാഹിം ഖലീല്‍, കുഞ്ഞഹമ്മദ് മൊഗ്രാല്‍, അബ്ദുല്‍ റഹ്മാന്‍ മള്ളങ്കൈ, സലാം പാടല്‍, അഷ്‌റഫ് പാവൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു, ഡോക്ടര്‍ ഇസ്മായീല്‍ മൊഗ്രാല്‍ സ്വാഗതവും, നൗഷാദ് പെര്‌ള നന്ദിയും പറഞ്ഞു.

Keywords: Manjeshwaram, KMCC