city-gold-ad-for-blogger

സൊഹാര്‍ കെഎംസിസി ഭാരവാഹികളെ തെരഞ്ഞെടുത്തു

മസ്‌കറ്റ്: (www.kasargodvartha.com 02.05.2016) സൊഹാര്‍ കെഎംസിസിയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. ടി സി ജാഫര്‍ കണ്ണുര്‍ പ്രസിഡണ്ടായി. കെ യൂസഫ് സലിം കൊല്ലം ജനറല്‍ സെക്രട്ടറിയും അഷ്‌റഫ് കേളോത്ത് വയനാട് ട്രഷററുമാണ്. കാസര്‍കോട്ടെ കെഎംസിസി പ്രവര്‍ത്തകര്‍ക്ക് അഭിമാനമായി ബഷീര്‍ തളങ്കരയെ  വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: വി പി അബ്ദുല്‍ ഖാദിര്‍ മലപ്പുറം (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഹാരിസ് പി ടി പി കണ്ണൂര്‍, അബ്ദുല്‍ സത്താര്‍ അല്‍ ഇസ്സ കണ്ണൂര്‍, ബഷീര്‍ കാസര്‍കോട് (വൈസ് പ്രസിഡണ്ടുമാര്‍), ഹസന്‍ ബാവ ദാരിമി പാലക്കാട്, അബ്ദുല്‍ ഖാദിര്‍ തൃശൂര്‍, ഷബീര്‍ അലി തിരൂര്‍ (ജോ: സെക്രട്ടറിമാര്‍), അബ്ദുല്‍ ഷുക്കൂര്‍ ഹാജി (ഉപദേശക സമിതി ചെയര്‍മാന്‍), എം ടി അബ്ദുര്‍ റഹ് മാന്‍ (വൈസ് ചെയര്‍മാന്‍), സി എച്ച് മഹമൂദ്, ബാവ ഹാജി, റജീസ് ഇരിക്കൂര്‍ (ഉപദേശക സമിതി അംഗങ്ങള്‍).

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അബ്ദുല്‍ കരീം ഹാജി നേതൃത്വം നല്‍കി. എം ടി അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷത വഹിച്ചു. മസ്‌കറ്റ് കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് ഖാലിദ് കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ പി എ വി, ടെവസ് പ്രസിഡണ്ട് അബ്ദുര്‍ റഷീദ് സഹം, സെക്രട്ടറി നിസാര്‍ സി എന്‍ സംസാരിച്ചു. ഹസന്‍ ബാവ ദാരിമി നന്ദി പറഞ്ഞു.
സൊഹാര്‍ കെഎംസിസി ഭാരവാഹികളെ തെരഞ്ഞെടുത്തു


Keywords:  KMCC, Gulf, Office- Bearers, election, Sohar KMCC, TC Jafar, K Yusuf Ali, Ashraf Keloth, Basheer Thalangara.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia