സുഹാര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വിമാന സെര്‍വീസുകള്‍ പുനരാരംഭിച്ചു
Sep 14, 2021, 19:24 IST
മസ്ഖത്: (www.kasargodvartha.com 14.09.2021) സുഹാര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വിമാന സെര്‍വീസുകള്‍ പുനരാരംഭിച്ചതായി ഒമാന്‍ എയര്‍പോര്‍ട്‌സ്. കോവിഡ് വ്യാപന സാഹചര്യത്തിലാണ് വിമാന സെര്‍വീസ് നിര്‍ത്തിവച്ചത്.
ഒന്നര വര്‍ഷത്തിനു ശേഷമാണ് സെര്‍വീസ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. ശാര്‍ജയില്‍ നിന്നുള്ള ആദ്യ എയര്‍ അറേബ്യ വിമാനം തിങ്കളാഴ്ച സുഹാറിലെത്തി. ആഴ്ചയില്‍ ഏഴു ദിവസവും സെര്‍വീസുകള്‍ നടത്തുമെന്ന് ഒമാന്‍ എയര്‍പോര്‍ട്‌സ് വ്യക്തമാക്കി.
Keywords: Muscat, News, Gulf, World, Top-Headlines, Airport, Flight, Sohar Airport resumes international flights